x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​ടി​ക്കോ​ട്ടെ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചു​

വെബ് ഡെസ്ക്
Published: July 16, 2026 03:57 AM IST | Updated: July 16, 2026 03:57 AM IST

നി​ർ​മാ​ണം നി​ല​ച്ച ക​ല്ല​ടി​ക്കോ​ട്ടെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം.

ക​ല്ല​ടി​ക്കോ​ട്: നി​ർ​മാ​ണം ആ​രം​ഭി​ച്ച് ക​രി​മ്പ 2 വി​ല്ലേ​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​യി പ​രാ​തി. ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള സ്കൂ​ൾ ക​വ​ല​യ്ക്കു സ​മീ​പ​മാ​ണ് നി​ല​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​രാ​നും മ​ഴ​വ​ള്ളം മൂ​ലം ചോ​ർ​ച്ച​യു​ണ്ടാ​കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ല്ല​ടി​ക്കോ​ട് ടി​ബി​യി​ൽ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ബ്രി​ട്ടീ​ഷ്കാ​രു​ടെ കാ​ല​ത്ത് നി​ർ​മി​ച്ച ട്രാ​വ​ലേ​ഴ്സ് ബം​ഗ്ളാ​വ് നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പ​ണി തീ​ർ​ത്തെ​ങ്കി​ലും ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. കു​റേ നാ​ളു​ക​ളാ​യി നി​ർമാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് പു​തി​യ​കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Construction Kalladikotte Village Office

Recent News

Corehub Up