മാരാമൺ: 131-ാമത് മാരാമൺ കൺവൻഷന്റെ ഒരുക്കങ്ങളുടെ ഭാഗമായി മണൽപ്പുറത്തേക്കുള്ള താത്കാലിക പാലങ്ങളുടെ നിർമാണം തുടങ്ങി. നിർമാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്താ നിര്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാര് ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.സുവിശേഷ പ്രസംഗ സംഘം ജനറല് സെക്രട്ടറി റവ.എബി കെ. ജോഷ്വാ പ്രസംഗിച്ചു.
ലേഖക സെക്രട്ടറി പ്രഫ.ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്ഗീസ്, ട്രഷറാര് ഡോ.എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാം ചെമ്പകത്തിൽ, പി.പി. അച്ചന്കുഞ്ഞ്, റ്റിജു എം. ജോര്ജ്, ഇവാ.മാത്യു ജോണ് എം.,അനി കോശി, ലാലമ്മ മാത്യു, ഇടിക്കുള വര്ഗീസ്, റവ.അലക്സ്. എ സുബി പള്ളിയ്ക്കൽ, സാം ചെമ്പകത്തില്, സാം ജേക്കബ്, ഡോ.എ.എസ്. ഷാജി, എസ്. ബിനോജ്, റവ.ജോജി ജേക്കബ്, എം.സി. ജോര്ജ്കുട്ടി, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ തുടങ്ങിയവർ പങ്കെടുത്തു.
ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളില് നിന്നുമാണ് പന്പാ മണൽപ്പുറത്തേക്ക് താത്കാലിക പാലങ്ങൾ നിർമിക്കുന്നത്. 2026 ഫെബ്രുവരി എട്ടു മുതൽ 15 വരെയാണ് കൺവൻഷൻ.
Tags : local nattuvishesham Maraman Convention