തൊടുപുഴ: അന്യായമായ പാചകവാതക വിലവര്‍ധനവിനെതിരേ ആറിന് സംസ്ഥാനത്തെ ഭക്ഷണ ഉത്പാദന, വിതരണ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ അടച്ച് തൊടുപുഴ ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
തൊടുപുഴ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഉച്ച കഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പ്രകടനം സംസ്ഥാന ഉപദേശകസമിതി അംഗം മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജയന് ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം.എസ്. സജി ഉദ്ഘാടനം ചെയ്യും.
അടിമാലിയിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആറിന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.
Tags : Cooking gas nattuvishesham local news