കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
വെള്ളരിക്കുണ്ട്: എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും അംഗത്വം നൽകിക്കൊണ്ട് ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി വെള്ളരിക്കുണ്ട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണ മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റി പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ചരിത്രത്തിലാദ്യമായി സഹകാരികൾക്ക് ഫെസ്റ്റിവൽ അലവൻസ് അനുവദിച്ച സർക്കാരിനെ അനുമോദിച്ചു. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ എം.കെ. മാധവൻനായർ അധ്യക്ഷത വഹിച്ചു.
ജില്ലാ കൺവീനർ എം. അസിനാർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ്, ജനറൽ സെക്രട്ടറിമാരായ ടോമി പ്ലാച്ചേരി, ഹരീഷ് പി. നായർ, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മാത്യു പടിഞ്ഞാറേൽ, സൈമൺ പള്ളത്തുകുഴി, മാത്യു സെബാസ്റ്റ്യൻ, പ്രഭാകരൻ കരിച്ചേരി, ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Cooperative