x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒല്ലൂരിലെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ


Published: July 4, 2026 04:32 AM IST | Updated: July 4, 2026 04:32 AM IST

ഒ​ല്ലൂ​രി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം.

ഒ​ല്ലൂ​ർ: സെ​ന്‍റ​റി​ലെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് പ​രാ​തി. ഏ​തു​സ​മ​യ​വും ത​ക​ർ​ന്നു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കെ​ട്ടി​ടം.
ഒ​ല്ലൂ​ർ സെ​ന്‍റ​റി​ൽ നി​ന്ന് ക​ല്ലൂ​ർ പൊ​ന്നൂ​ക്ക​ര ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്ന വ​ഴി​യി​ലെ വ​ല​ത്ത് ഭാ​ഗ​ത്തു​ള്ള മേ​ച്ചേ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​ൽ​ഡിം​ഗാ​ണ് ഏ​തു​സ​മ​യ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്.
മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ കെ​ട്ടി​ടം ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്തു​ന്ന സ്ഥി​തി​യാ​ണ്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന​ത്. ദ്ര​വി​ച്ച് നി​ൽ​ക്കു​ന്ന കെ​ട്ടി​ടം എ​ത്ര​യും വേ​ഗം പൊ​ളി​ച്ചു​നീ​ക്കി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​ക്ക് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ നി​വേ​ദ​നം ന​ൽ​കി.

Tags : Nattuvishesham District news

Recent News

Corehub Up