ഫാമിലി ഫ്രട്ടേണിറ്റി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
കുറുന്പനാടം: ചങ്ങനാശേരി അതിരൂപതയിലെ 45 വയസില്‍ താഴെയുള്ള യുവദമ്പതികള്‍ക്കായി രൂപീകരിച്ച നസ്രാണി ഫാമിലി ഫ്രട്ടേണിറ്റിക്ക് തുടക്കമായി. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
ദമ്പതിമാര്‍ ഈശോയ്ക്ക് സാക്ഷ്യം നല്കി മൂല്യവത്തായ കുടുംബങ്ങള്‍ രൂപീകരിക്കണമെന്ന് മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.
ഇടവകയോടുചേര്ന്ന് നിന്ന് പ്രേഷിതദൗത്യം നിര്‍വഹിക്കാന്‍ യുവദമ്പതികള്‍ സന്നദ്ധമാകണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ദാമ്പത്യജീവിതത്തിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതും കൗദാശിക ജീവിതം നയിക്കുന്നതുമായ സമര്‍പ്പിത കുടുംബങ്ങളുടെ കൂട്ടായ്മയാണ് നസ്രാണി ഫാമിലി ഫ്രട്ടേണിറ്റി.
മാതാപിതാക്കളും കുട്ടികളുമടക്കം അഞ്ഞൂറിലധികം പേര് പങ്കെടുത്തു.
ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍, ഡോ. റെജു കല്ലേലി, ഡോ. സോണിയ റെജു എന്നിവര്‍ വചനപ്രഘോഷണം നടത്തി.
Tags : Nattuvishesham Districtnews Deepikanews Mar Thomas Tharayil