x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 ദി​വ​സം മു​മ്പ് കാ​ണാ​തെ പ​ശു​വി​നെ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ ക​ണ്ടെ​ത്തി


Published: July 6, 2026 06:27 AM IST | Updated: July 6, 2026 06:27 AM IST

മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ പ​ശു​വി​നെ അ​ഗ്നി-​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​ന്നു.

വെ​ള്ള​മു​ണ്ട: 13 ദി​വ​സം മു​മ്പ് കാ​ണാ​താ​യ പ​ശു​വി​നെ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ ക​ണ്ടെ​ത്തി. മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്ന് എ​ത്തി​യ അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ പ​ശു​വി​നെ കു​ഴി​യി​ല്‍​നി​ന്നു പു​റ​ത്തെ​ടു​ത്തു.

വെ​ള്ളി​യേ​ട​ത്ത് അ​ച്ച​പ്പ​ന്‍റെ പ​ശു​വാ​ണ് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ന്‍റെ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ​ത്. വീ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ തീ​ര്‍​ത്തും വ​ശ​നി​ല​യി​ലാ​യി​രു​ന്നു പ​ശു.

മാ​ന​ന്ത​വാ​ടി ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ​ക്യു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ നി​ധീ​ഷ്‌​കു​മാ​ര്‍,ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഒ.​ജി. പ്ര​ഭാ​ക​ര​ന്‍,ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ജി. ശി, ​എം.​പി. ര​മേ​ഷ്, പി.​കെ. രാ​ജേ​ഷ്, എം.​വി. ദീ​പ്ത്‌​ലാ​ല്‍,ആ​ദ​ര്‍​ശ് ജോ​സ​ഫ്, ഹോം ​ഗാ​ര്‍​ഡ് കെ.​ജി. രൂ​പേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up