ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് വാഴ്ചക്കെതിരേ പേരാമ്പ്രയിൽ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. ടി. ഭാരതി, പി.കെ. രാജു, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ എന്നിവർ പ്രസംഗിച്ചു. കെ.സി. ബാലകൃഷ്ണൻ, പി.എം. ശങ്കരൻ, പി.കെ. സുരേഷ്, എം.കെ. സീമ, പി.കെ. വിനോദൻ, വി.കെ. സജിന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.