x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം റോഡ് ഉപരോധിച്ചു


Published: August 9, 2026 06:27 AM IST | Updated: August 9, 2026 06:27 AM IST

വി​ഴി​ഞ്ഞം :ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മ​ല്ലെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം കോ​വ​ളം ഏ​ര്യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധം വൈ​കു​ന്ന​രം അ​ഞ്ച​ര​യോ​ടെ ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട​തോ​ടെ വി​ഴി​ഞ്ഞം റോ​ഡി​ലെ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു.

ഒ​ടു​വി​ൽ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്ഥ​ല​ത്ത് എ​ത്തി തി​ര​ച്ചി​ൽ രാ​മേ​ശ്വ​രം വ​രെ നീ​ട്ടു​മെ​ന്നും​അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ ഉ​പ​രോ​ധം അ​വ​സാ​നി​ച്ചു.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജോ​യി എം​എ​ൽ​എ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, മു​ൻ മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham CPM blocked road

Recent News

Corehub Up