x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായംകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിലേക്ക്


Published: April 20, 2026 11:30 PM IST | Updated: April 20, 2026 11:30 PM IST

കാ​യം​കു​ളം: ക​ടു​ത്ത വി​ഭാ​ഗീ​യ​ത നി​ല​നി​ൽ​ക്കു​ന്ന കാ​യം​കു​ളം കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ സി​പി​ഐ​യി​ൽ ചേ​ർ​ന്നു. കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളി​ക്ക​ണ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള കാ​പ്പി​ൽ പ്ര​ദേ​ശ​ത്തെ എ​ഴു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത്. ഇ​വ​രി​ൽ മു​പ്പ​തോ​ളം പേ​ർ സ്ത്രീ​ക​ളാ​ണ്.

സി​പി​എ​മ്മി​ൽ പ്ര​ദേ​ശ​ത്ത് ഏ​റെ നാ​ളാ​യി ക​ടു​ത്ത ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​താ​ണ് അ​ണി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

കൂ​ടാ​തെ, ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ സ​ജീ​വ​മാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. ര​ണ്ട​ര വ​ർ​ഷം മു​മ്പ് കൃ ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും വാ​ർ​ഡ് അം​ഗ​വു​മാ​യ എ​സ്. ന​സീം തൊ​ഴി​ലു​റ​പ്പ് പ​ണി സ്ഥ​ല​ത്ത് ഗ്രാ​മ​സ​ഭ ന​ട​ത്തി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ല്ലാ​വ​രെ​യും അ​റി​യി​ച്ച് ഗ്രാ​മ​സ​ഭ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി​യും ന​ൽ​കി.

എ​ന്നാ​ൽ, പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ഒ​പ്പി​ട്ട ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം . ഇ​തി​നെ​തി​രെ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നി​ല​നി​ന്നി​രു​ന്നു. നേ​തൃ​ത്വം പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ സി​പി​ഐ​യി​ലേ​ക്ക് മാ​റി​യ​ത്.

കൃ​ഷ്ണ​പു​രം പ​ന​യ​ന്നാ​ർ​കാ​വ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സോ​ള​മ​ൻ, കൃ​ഷ്ണ​പു​രം നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

Tags : CPM workers nattuvishesham local news

Recent News

Corehub Up