x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷം; ട്രി​പ്പു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് സ്വ​കാ​ര്യ ബ​സു​ക​ള്‍


Published: July 20, 2026 01:43 AM IST | Updated: July 20, 2026 01:43 AM IST

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശി​നി യാ​ത്രാ സൗ​ജ​ന്യം ഒ​രു​മാ​സം പി​ന്നി​ട്ട​തോ​ടെ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി. വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വു കാ​ര​ണം നി​ത്യ​ച്ചെ​ല​വി​നു​ള്ള പ​ണം​പോ​ലും ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രി​പ്പു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബ​സു​ട​മ​ക​ള്‍.

ജി ​ഫോം ന​ല്‍​കി ബ​സു​ക​ള്‍ ഷെ​ഡി​ല്‍ ക​യ​റ്റി ഇ​ടാ​ന്‍ ഉ​ട​മ​ക​ള്‍ സ​ന്ന​ദ്ധ​മാ​ണെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് പ​ല ബ​സു​ക​ളും ഓ​ടു​ന്ന​ത്. ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ശ​മ്പ​ളം പ​ല ബ​സു​ക​ളി​ലും വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി. ശ​മ്പ​ള​വും ന​ല്‍​കി ഡീ​സ​ല്‍ ചെ​ല​വും ക​ഴി​ഞ്ഞ് ഉ​ട​മ​യ്ക്ക് ഒ​ന്നും കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ട്. പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ വ​ന്ന​തി​നു​ശേ​ഷം സ്വ​കാ​ര്യ​ബ​സു​ക​ളി​ല്‍ 1000 മു​ത​ല്‍ 4000 രൂ​പ​വ​രെ പ്ര​തി​ദി​ന വ​രു​മാ​ന​ക്കു​റ​വു​ണ്ട്.

സ​ര്‍​വീ​സു​ക​ള്‍ നി​ശ്ച​ല​മാ​യാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മാ​കു​മെ​ന്ന​തു​ത​ന്നെ പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​രി​ല്‍ ഒ​രു​വി​ഭാ​ഗം ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മ​റ്റു ജോ​ലി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം കൂ​ടി​യേ തീ​രൂ​വെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ബ​സു​ട​മ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍​ക്കു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളി​ല്‍ ഉ​രു​ത്തി​രി​ഞ്ഞ തീ​രു​മാ​ന​ങ്ങ​ള്‍ പ​ല​തും ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ബ​സു​ക​ള്‍ കു​റ​ഞ്ഞു

കോ​വി​ഡ് കാ​ല​ഘ​ട്ട​മാ​ണ് ഇ​തി​നു മു​മ്പ് സ്വ​കാ​ര്യ​ബ​സു​ക​ള്‍ ക​ന​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ട മ​റ്റൊ​രു കാ​ല​ഘ​ട്ടം. കോ​വി​ഡി​നു മു​മ്പ് ജി​ല്ല​യി​ല്‍ അ​റു​നൂ​റോ​ളം സ്വ​കാ​ര്യ​ബ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് ക​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യി​ലെ ബ​സു​ക​ളു​ടെ എ​ണ്ണം 300 ആ​യി കു​റ​ഞ്ഞു. നൂ​റ് ബ​സു​ക​ള്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്നെ​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴും ജി​ല്ല​യി​ലെ പൊ​തു​യാ​ത്രാ സം​വി​ധാ​ന​ത്തി​ന്‍റെ 63.20 ശ​ത​മാ​നം സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​ഹി​തം 36.60 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

എ​ന്നാ​ല്‍ പു​തി​യ പെ​ര്‍​മി​റ്റു​ക​ളെ​ടു​ക്കാ​നോ ഗ്രാ​മീ​ണ സ​ര്‍​വീ​സു​ക​ള്‍ നി​ല​നി​ര്‍​ത്താ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ പെ​ര്‍​മി​റ്റു​ക​ള്‍​ക്ക് ആ​ളി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി നി​ര്‍​ദേ​ശി​ച്ച​തി​ല്‍ 16 പു​തി​യ പെ​ര്‍​മി​റ്റു​ക​ള്‍ മാ​ത്ര​മേ എ​ടു​ക്കാ​നാ​ളു​ണ്ടാ​യു​ള്ളൂ.

ഇ​വ​യി​ല്‍ പ​കു​തി​യും ആ​ദ്യ​പ​കു​തി​യി​ല്‍​ത്ത​ന്നെ നി​ല​ച്ചു. ഇ​ത്ത​വ​ണ ഇ​തേ​വ​രെ 18 പു​തി​യ പെ​ര്‍​മി്റു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​തി​യ റൂ​ട്ടു​ക​ള്‍ വ​ന്നാ​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തീ​രെ കു​റ​വാ​ണ്. ഇ​നി​യി​പ്പോ​ള്‍ പു​തി​യ റൂ​ട്ടു​ക​ള്‍ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍.

കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ലേ​ക്ക് സ്വ​കാ​ര്യ​ബ​സു​ക​ള്‍ പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സം​സ്ഥാ​ന പാ​ത​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ മാ​ത്ര​മേ ഇ​പ്പോ​ഴും വ​രു​മാ​ന​മു​ള്ളൂ​വെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ നി​ഗ​മ​നം.

Tags : Crisis worsens private buses

Recent News

Corehub Up