കായലൂരിലും കിളിയങ്ങാടും മരവും തെങ്ങും വൈദ്യുത ലൈനിലേക്ക് വീണ നിലയിൽ.
മട്ടന്നൂർ: മഴയിൽ മട്ടന്നൂർ മേഖലയിൽ രണ്ടിടങ്ങളിൽ തെങ്ങ് കടപുഴകിയും മരം പൊട്ടിയും വീണു നാശനഷ്ടമുണ്ടായി. ഞായറാഴ്ച രാവിലെ കായലൂരിൽ മരം പൊട്ടി വൈദ്യുത ലൈനിലും ഉച്ചകഴിഞ്ഞു കിളിയങ്ങാട് തെങ്ങ് കടപുഴകി വൈദ്യുത ലൈനിൽ വീണുമാണ് നാശനഷ്ടമുണ്ടായത്.
കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് മരവും തെങ്ങും മുറിച്ചു നീക്കി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു.
Tags : Nattuvishesham District News