x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട ഭീ​ഷ​ണി​യാ​യ മു​ട​പ്പ​ല്ലൂ​രി​ലെ വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കി


Published: August 17, 2026 06:32 AM IST | Updated: August 17, 2026 06:32 AM IST

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ മം​ഗ​ലം​ഡാം റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കി.പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് നി​ന്നു​ള്ള ക​രാ​ർ ടീ​മാ​ണ് യാ​തൊ​ര​പ​ക​ട​ങ്ങ​ളു​മി​ല്ലാ​തെ മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. രാ​ത്രി​യി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

അ​ടി​യി​ൽ​നി​ന്നും ആ​റ് പി​ല്ല​റു​ക​ളി​ലാ​യി നി​ന്നി​രു​ന്ന ടാ​ങ്കി​ന്‍റെ മു​ന്നി​ലേ​യും പി​റ​കി​ലേ​യും ര​ണ്ടു​വീ​തം പി​ല്ല​റു​ക​ൾ ആ​ദ്യം ബ്രേ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ചു.പി​ന്നീ​ട് ഇ​രു​മ്പു​ക​യ​ർ ഉ​പ​യോ​ഗി​ച്ച് ട്രാ​ക്ട​റി​ന്‍റേ​യും ഹി​റ്റാ​ച്ചി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ വ​ലി​ച്ച് മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു. നാ​ലു​മ​ണി​ക്കൂ​റി​ന​കം പ​ണി ക​ഴി​ഞ്ഞു.

ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​സ​ര​വാ​സി​ക​ൾ​ക്കും യാ​ത്ര​കാ​ർ​ക്കും ദു​ര​ന്ത ഭീ​ഷ​ണി​യാ​യി​രു​ന്ന ടാ​ങ്ക് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ടാ​ങ്കി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ദീ​പി​ക​യി​ലും ചി​ത്രം​സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​കാ​ടും ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വാ​ട്ട​ർ ടാ​ങ്കു​ക​ളു​ണ്ട്.

Tags : nattu vishesham Dangerous water tank

Recent News

Corehub Up