x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ള്‍​ പ്രചോദനമായി; അ​ച്ഛ​നും അ​മ്മ​യും പ്ലസ്ടു പ​രീ​ക്ഷ എ​ഴു​തി

വെബ് ഡെസ്ക്
Published: August 5, 2026 04:03 AM IST | Updated: August 5, 2026 04:03 AM IST

സെ​ബാ​സ്റ്റ്യ​നും ഭാ​ര്യ എ​ഡ്നാ മേ​രി​യും മ​ക​ള്‍ ആ​ന്‍​ലി​യ​ക്കൊ​പ്പം.

കു​ണ്ട​റ: പ​ഠ​ന​ത്തി​ന് പ്രാ​യം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച്, മ​ക​ള്‍​ക്കൊ​പ്പം പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി സെ​ബാ​സ്റ്റ്യ​നും എ​ഡ്നാ മേ​രി​യും. സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സാ​ക്ഷ​ര​ത മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി​യ സം​തൃ​പ്തി​യി​ലാ​ണ് സെ​ബാ​സ്റ്റ്യ​നും എ​ഡ്ന​യും.

സെ​ബാ​സ്റ്റ്യ​ന്‍ ചേ​ര്‍​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഹൈ​സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും പാ​സാ​കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് കു​ണ്ട​റ എം​ജി​ഡി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ തു​ല്യ​താ പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി പാ​സാ​യി. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ ക്ലാ​സി​ലെ​ത്തു​ക​യും ശാ​സ്താം​കോ​ട്ട ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തി പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ക​യു​മാ​യി​രു​ന്നു.
എ​ഡ്നാ മേ​രി എ​റ​ണാ​കു​ളം ചെ​ല്ലാ​നം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍​നി​ന്നു പ​ത്താം ക്ലാ​സ് പ​രീ​ക്ഷ പാ​സാ​യെ​ങ്കി​ലും​തു​ട​ര്‍​ന്ന് പ​ഠി​ക്കു​വാ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നൊ​പ്പം എം​ജി​ഡി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​രു​വ​രും നി​ല​വി​ല്‍ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഏ​ക മ​ക​ള്‍ ആ​ന്‍​ലി​യ കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് ആ​ന്‍റണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് ഈ ​വ​ര്‍​ഷം പ്ല​സ്ടു പാ​സാ​യി.

നി​ല​വി​ല്‍ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ല്‍ ബി​എ ഇം​ഗ്ലീ​ഷ് കോ​ഴ്‌​സ് പ​ഠി​ക്കു​ന്നു. മ​ക​ള്‍ ആ​ന്‍​ലി​യ പ​ഠി​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന് സെ​ബാ​സ്റ്റി​യ​നും എ​ഡ്‌​ന​യും പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ ഈ ​പ​രി​ശ്ര​മം മ​ക​ള്‍​ക്കും സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്.

Tags : Nattuvishesham Local News Daughter Plus Two exams

Recent News

Corehub Up