x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ദിനാഘോഷം


Published: June 6, 2026 06:33 AM IST | Updated: June 6, 2026 06:33 AM IST

കോ​​ട്ട​​യം ഇ​​ല്ലി​​ക്ക​​ല്‍ ചി​​ന്മ​​യ സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ല്‍ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ

ഏ​​റ്റു​​മാ​​നൂ​​ർ: ലോ​​ക പ​​രി​​സ്ഥി​​തി ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഏ​​റ്റു​​മാ​​നൂ​​ർ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പു​​ന്ന​​ത്തു​​റ ഗ​​വ​. യു​​പി സ്കൂ​​ളി​​ൽ വൃ​​ക്ഷ​​ത്തൈ ന​​ടീ​​ലും ഔ​​ഷ​​ധ​​സ​​സ്യ തൈ​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും ന​​ട​​ത്തി. ബാ​​ങ്ക് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് സു​​ശീ​​ല ച​​ന്ദ്ര​​സേ​​ന​​ൻ​​ നാ​​യ​​രു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​മ്പി​​ക്ക​​ൻ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു. ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ ബി​​പി​​ൻ ബാ​​ബു, ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ആ​​ർ. ര​​വി​​കു​​മാ​​ർ, കെ.​​എ​​ൻ. ര​​ഞ്ജി​​ത്കു​​മാ​​ർ, ലി​​യോ​​ൺ ജോ​​സ്, ജെ​​സി ജോ​​യി, സെ​​ക്ര​​ട്ട​​റി തു​​ഷാ​​ര ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വെ​​മ്പ​​ള്ളി: കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ കാ​​ശാം​​പൂ തൈ​​ക​​ൾ ന​​ട്ട് പ​​രി​​സ്ഥി​​തി ദി​​നാ​​ഘോ​​ഷം ന​​ട​​ത്തി. എം​​സി റോ​​ഡി​​ൽ കാ​​ശാം​​കാ​​ട്ടി​​ൽ ഭാ​​ഗ​​ത്ത് വ​​ഴി​​യോ​​ര വി​​ശ്ര​​മ​​കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പം കാ​​ടു പി​​ടി​​ച്ച് മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​ള്ളി​​യി​​രു​​ന്ന സ്ഥ​​ലം മ​​ഹാ​​ത്മാ​​ഗാ​​ന്ധി ദേ​​ശീ​​യ ഗ്രാ​​മീ​​ണ തൊ​​ഴി​​ലു​​റ​​പ്പു പ​​ദ്ധ​​തി​​യി​​ൽ​പ്പെ​​ടു​​ത്തി ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ശേ​​ഷ​​മാ​​ണ് തൈ​​ക​​ൾ വ​​ച്ചു​​പി​​ടി​​പ്പി​​ക്കു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ റോ​​യി ചാ​​ണ​​ക​​പ്പാ​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഉ​​ഴ​​വൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ-​​വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്‌​​സ​​ൺ സി​​ൻ​​സി ജ​​യ്സ​​ൺ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ ലോ​​ക പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​എ​​ൽ. ബി​​നു സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ വൃ​​ക്ഷ​​ത്തൈ ന​​ട്ട് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

സ്കൂ​​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​​നി ജോ​​സ​​ഫ്, സീ​​നി​​യ​​ർ അ​​സി​​സ്റ്റ​​ന്‍റ് അ​​ജി ജോ​​ൺ, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ബേ​​ബി​​നാ​​സ് അ​​ജാ​​സ്, എ​​സ്പി​​സി ഇ​​ൻ​​ചാ​​ർ​​ജ് സേ​​വ്യ​​ർ, എ​​എ​​സ്ഐ ബി​​ന്ദു, സി​​പി​​ഒ ദി​​വ്യ, എ​​സ് സി​​പി​​ഒ ബി​​ന്ദു എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ഗ്രീ​​ൻ അ​​സം​​ബ്ലി, പേ​​പ്പ​​ർ ബാ​​ഗ് നി​​ർ​​മാ​​ണ വ​​ർ​​ക്ക് ഷോ​​പ്പ്, ഷോ​​ർ​​ട്ട് ഫി​​ലിം പ്ര​​ദ​​ർ​​ശ​​നം, പോ​​സ്റ്റ​​ർ പ്ര​​ദ​​ർ​​ശ​​നം, നോ ​​പ്ലാ​​സ്റ്റി​​ക് ബോ​​ട്ടി​​ൽ ച​​ല​​ഞ്ച് എ​​ന്നി​​വ​യും ന​​ട​​ത്തി.

ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ക്തി​​ന​​ഗ​​ർ റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ വീ​​ട്ട​​മ്മ​​മാ​​ർ​​ക്കാ​​യി ‘എ​ന്‍റെ അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം ’ -പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ളും തൈ​​ക​​ളും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ ജ്യോ​​തി കൃ​​ഷ്ണ​​കു​​മാ​​റി​​നു ന​​ല്‍​കി ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ മേ​​രി​​ക്കു​​ട്ടി ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

വൃ​​ക്ഷ​​ത്തൈ ന​​ടീ​​ലി​​ന്‍റെ​​യും വി​​ത​​ര​​ണ​​ത്തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സ​​നി​​ല്‍ ജോ​​സ​​ഫ് കാ​ട്ടാ​ത്തി​യേ​ൽ നി​​ര്‍​വ​​ഹി​​ച്ചു. ആ​​ദ്യ വൃ​​ക്ഷ​​ത്തൈ സോ​​ണി​​യ വി. ​​നാ​​യ​​ര്‍ ഏ​​റ്റു​​വാ​​ങ്ങി. ശ​​ക്തി​​ന​​ഗ​​ർ റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബി. ​​സു​​നി​​ല്‍​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഒ​​ള​​ശ: സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ളി​​ൽ പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ർ​​ഡി​​ലെ ഹ​​രി​​ത ക​​ർ​​മ്മ സേ​​നാം​​ഗ​​മാ​​യ ല​​താ​​പ്രീ​​തി​​നെ പ്ര​ധാ​നാ​ധ്യാ​പി​ക ലീ​​ന പി.​ ​കു​​ര്യ​​ൻ ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി നീ​​തു ജോ​​ൺ പ്ര​​സം​​ഗി​​ച്ചു.

കോ​​ട്ട​​യം: സെ​ന്‍റ് ജോ​​സ​​ഫ് കോ​​ണ്‍​വ​ന്‍റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. നേ​​ച്ച​​ര്‍ ക്ല​​ബ്ബി​ന്‍റെ ഉ​​ദ്ഘാ​​ട​​നം ലോ​​ക്ക​​ല്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ സ​​ഫി​​യ സി​​എ​​സ്എ​​സ്ടി പ്രി​​ന്‍​സി​​പ്പ​​ല്‍ ദി​​വ്യ ബി​​ജു​​വി​​ന് വൃ​​ക്ഷ​​തൈ​​ക​​ള്‍ ന​​ല്‍​കി നി​​ര്‍​വ​​ഹി​​ച്ചു. എ​​ച്ച്എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ.​ ​സി​​സ്റ്റ​​ര്‍ ഫി​​ലോ​​മി​​ന തോ​​മ​​സ് പ​​രി​​സ്ഥി​​തി ദി​​ന പ്ര​​തി​​ജ്ഞ ചൊ​​ല്ലി. ‌

പ​​രി​​സ്ഥി​​തിവാ​​ദം സ​​മൂ​​ഹ​​ത്തി​​നു​​വേ​​ണ്ടി: സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍

കോ​​ട്ട​​യം: ഇ​​ല്ലി​​ക്ക​​ല്‍ ചി​​ന്മ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ന്ന ലോ​​ക പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ എ​​സ്. ഗോ​​പ​​കു​​മാ​​ര്‍, സ​​നി​​ല്‍ ക​​ണ​​ക്കാ​​ലി​​ല്‍, ബി​​ന്ദു സ​​ന്തോ​​ഷ്, ജി​​ഷ ജോ​​ഷി, ഉ​​നൈ​​സ് പാ​​ല​​പ്പ​​റ​​മ്പി​​ല്‍, ഷീ​​ന സാ​​ബു, ലീ​​ന ജ​​യ​​ച​​ന്ദ്ര​​ന്‍, ചി​​ന്മ​​യ വി​​ദ്യാ​​ല​​യം പ്ര​​സി​​ഡ​ന്‍റ് എ​​ന്‍. രാ​​ജ​​ഗോ​​പാ​​ല്‍,

പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​പി. സു​​ജാ​​ത, സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗം അ​​സി. ഫോ​​റ​​സ്റ്റ് ക​​ണ്‍​സ​​ര്‍​വേ​​റ്റ​​ര്‍ കെ.​​ബി. സു​​ഭാ​​ഷ്, റേ​​ഞ്ച് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ര്‍ സി. ​​ലേ​​ഖ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ഉ​​ദ്ഘാ​​ട​​ന​​ത്തെത്തു​​ട​​ര്‍​ന്ന് മു​​ഖ്യാ​​തി​​ഥി​​ക​​ള്‍ വി​​ദ്യാ​​ല​​യ​​മു​​റ്റ​​ത്ത് അ​​ശോ​​ക​​മ​​ര​​ത്തി​​ന്‍റെ തൈ ​​ന​​ട്ടു.

പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​വും മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫി​​ന് സ്വീ​​ക​​ര​​ണ​​വും

കോ​​ട്ട​​യം: പ​​രി​​സ്ഥി​​തിദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​വും മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫി​​നു സ്വീ​​ക​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചു.

ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, കെ​​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി, ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ ടോ​​മി കു​​രു​​വി​​ള, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം റോ​​സ​​മ്മ സോ​​ണി,

അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ടി.​​സി. റോ​​യി, ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാം​​ഗം ലൗ​​ലി ജോ​​ര്‍​ജ്, അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​ഫി​​ന്‍ ഒ​​ഴു​​ങ്ങാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മ​​ന്ത്രി​​യാ​​യ മോ​​ന്‍​സ് ജോ​​സ​​ഫി​​നെ കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​ക്കു വേ​​ണ്ടി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് പൊ​​ന്നാ​​ട​​യും പൂ​​ച്ചെ​​ണ്ടും ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up