x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളുഷാ​പ്പി​ലെ ഭക്ഷണം കഴിച്ചുള്ള മ​ര​ണം; ലഭിച്ച സാ​മ്പി​ളു​ക​ളി​ൽ അ​സ്വാ​ഭാ​വി​ക​തയി​ല്ലെ​ന്ന് പ​രി​ശോ​ധ​നാഫ​ലം


Published: July 4, 2026 12:47 AM IST | Updated: July 4, 2026 12:47 AM IST

പ​​രി​​പ്പ് തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ൽ ഭ​​ക്ഷ്യ സു​​ര​​ക്ഷ വ​​കു​​പ്പ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന.

അ​​യ്മ​​നം: പ​​രി​​പ്പി​​ലെ തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ൽ​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യും ക​​ള്ളു കു​​ടി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന് പി​​ന്നാ​​ലെ യു​​വാ​​വ് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ, ഷാ​​പ്പി​​ൽ​നി​​ന്ന് ശേ​​ഖ​​രി​​ച്ച സാ​​മ്പി​​ളു​​ക​​ളു​​ടെ ലാ​​ബ് പ​​ര​​ശോ​​ധ​​ന​​യി​​ൽ അ​​സ്വാ​​ഭാ​​വി​​ക​​ത​ ക​​ണ്ടെ​​ത്താ​​നാ​​യി​ല്ലെ​​ന്ന് ജി​​ല്ലാ ഭ​​ക്ഷ്യ​​വ​​കു​​പ്പ്.

ക​​ഴി​​ഞ്ഞ 20നാ​​ണ് കു​​മ​​ര​​കം പ​​ള്ളി​​ക്കൂ​​ടം​​പ​​റ​​മ്പി​​ൽ ജ്യോ​​തി​​ഷി​​ന് (41) ഷാ​​പ്പി​​ൽ​നി​​ന്ന് വാ​​ങ്ങി​​യ ക​​ള്ളും ത​​ല​​ക്ക​​റി​​യും ക​​ഴി​​ച്ച​​തി​​ന് പി​​ന്നാ​​ലെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ജ്യോ​​തി​​ഷ് മ​​രി​​ച്ചു.

ജ്യോ​​തി​​ഷി​​നൊ​​പ്പം ഭ​​ക്ഷ​​ണം ക​​ഴി​​ച്ച മ​​റ്റു നാ​​ലു​പേ​​രും ചി​​കി​​ത്സ​തേ​​ടി​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​ത്തു​ട​​ർ​​ന്ന് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് ഷാ​​പ്പി​​ൽ​നി​​ന്ന് വി​​വി​​ധ സാ​​മ്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ലാ​​ബി​​ലേ​​ക്ക് പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ച സാ​​മ്പി​​ളു​​ക​​ളി​​ൽ കൂ​​ടു​​ത​​ലും പൊ​​ടി ഉ​​ത്പ​ന്ന​​ങ്ങ​​ളാ​​യി​​രു​​ന്നെ​ന്നും ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളു​​ടെ സാ​​മ്പി​​ളു​​ക​​ൾ ല​​ഭ്യ​​മാ​​യി​​രു​​ന്നി​​ല്ലെ​ന്നും ​അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

അ​​തേ​​സ​​മ​​യം, മ​​ര​​ണ​​കാ​​ര​​ണം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യാ​​ണോ​​യെ​​ന്ന് സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളു​​ടെ രാ​​സ​​പരി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല. ആ ​​റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച ശേ​​ഷ​​മേ മ​​ര​​ണ​​കാ​​ര​​ണ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​രി​​ക​​യു​​ള്ളൂ.

20ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഇ​​തേ ഷാ​​പ്പി​​ൽ​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച മ​​റ്റ് അ​​ഞ്ച് യു​​വാ​​ക്ക​​ളി​​ൽ നാ​​ലു യു​​വാ​​ക്ക​​ൾ​​ക്കും ഛ​ർ​​ദി​യും വ​​യ​​റി​​ള​​ക്ക​​വും ത​​ല​​ചു​​റ്റ​​ലു​​മു​​ണ്ടാ​​യി വി​​വി​​ധ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.
റി​​പ്പോ​​ർ​​ട്ട് സു​​താ​​ര്യ​​മ​​ല്ലെ​​ന്ന് കു​​ടും​​ബം

ജൂ​​ൺ 20നാ​​ണ് ഷാ​​പ്പി​​ൽ​നി​​ന്ന് യു​​വാ​​ക്ക​​ൾ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​ത്. ജൂ​​ൺ 22നാ​​ണ് പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ഭ​​ക്ഷ്യ​സു​​ര​​ക്ഷാ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​ ഷാ​​പ്പി​​ലെ​ത്തി​​യ​​ത്.​ ശ​​നി​​യാ​​ഴ്ച ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​തി​​നുശേ​​ഷം ഉ​​ണ്ടാ​​യ വി​​ഷ​​ബാ​​ധ​​യെക്കുറി​​ച്ച് പ​​രി​​ശോ​​ധി​​ക്കാ​​ൻ തി​​ങ്ക​​ളാ​​ഴ്‌​​ച​​ത്തെ ഭ​​ക്ഷ​​ണം മ​​തി​​യോ എ​​ന്ന ചോ​​ദ്യം പ്ര​​സക്ത​​മാ​​ണ്. ത​​ന്നെ​​യു​​മ​​ല്ല പാ​​കം ചെ​​യ്ത ഭ​​ക്ഷ​​ണം ഒ​​ന്നും ല​​ഭി​​ച്ചി​​ല്ലെ​​ന്നും ചി​​ല ക​​റി പൗ​​ഡ​​റു​​ക​​ളാ​​ണ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് കൊ​​ണ്ടു​​പോ​​യ​​തെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്.

ഗൃ​​ഹ​​നാ​​ഥ​​നെ ന​​ഷ്ട​​പ്പെ​​ട്ട പാ​​വ​​പ്പെ​​ട്ട കു​​ടും​​ബ​​ത്തെ സ​​ഹാ​​യി​​ക്കാ​​ൻ ഒ​​രു ന​​ട​​പ​​ടി​​യു​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​രും എ​​ത്തി​​യ​​ല്ല​​ന്നും കു​​ടും​​ബ​​ത്തി​​ന് ആ​​ക്ഷേ​​പ​​മു​​ണ്ട്.‌

Tags : Nattuvishesham District news

Recent News

Corehub Up