x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണം: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: September 11, 2026 11:05 PM IST | Updated: September 11, 2026 11:05 PM IST

ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്.

അ​ടി​മാ​ലി: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം ആ​ദി​വാ​സി യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. സ​മ​രം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി. ​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​ക​മ്പ​ടി പോ​യ​തി​നാ​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചി​ക്ക​ണം​കു​ടി ഉ​ന്ന​തി​യി​ലെ അ​നി​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ന​ങ്ക​ൻ ( 37) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, സ​മ​യ​ത്ത് ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ല​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് രോ​ഗി​യെ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യു​മാ​യി എ​ത്തു​മ്പോ​ൾ രാ​ത്രി പ​ത്ത​ര ക​ഴി​ഞ്ഞു. അ​പ്പോ​ഴേ​യ്ക്കും ര​ക്ത​ത്തി​ലെ കൗ​ണ്ട് കു​റ​ഞ്ഞ് രോ​ഗി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ യു​വാ​വ് മ​രി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. സ​മ​ര​ത്തി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ചാ​ണ്ടി പി. ​അ​ല​ക്സാ​ണ്ട​ർ, ചാ​റ്റു​പാ​റ ഉ​ന്ന​തി ഊ​ര് മൂ​പ്പ​ൻ എം. ​ആ​ർ. മോ​നാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Death tribal youth Protest march Adimali Taluk Hospital

Recent News

Corehub Up