x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​​ന്‍റി​ന് വ​ധഭീ​ഷ​ണി: പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി


Published: July 24, 2026 11:22 PM IST | Updated: July 24, 2026 11:22 PM IST

കാ​ളി​കാ​വ്: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​​ന്‍റ് ജോ​ജി കെ. ​അ​ല​ക്‌​സി​നെ വ​ധി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഉ​ദ​രം​പൊ​യി​ല്‍ സ്വ​ദേ​ശി കു​പ്പ​ന​ത്ത് റ​ഹ്‌​മ​ത്തു​ള്ള​ക്കെ​തി​രേ കാ​ളി​കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ​ര്‍​വ​ക​ക്ഷി സം​ഘം നേ​രി​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​ക്ര​മസം​ഭ​വ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് റ​ഹ്‌​മ​ത്തു​ള്ള.

കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നി​രു​ന്നു. ഈ ​സ​മ​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് വ​ധ​ഭീ​ഷ​ണി. മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന റ​ഹ്‌​മ​ത്തു​ള്ള മു​മ്പും ഒ​ട്ട​ന​വ​ധി അ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ റി​മാ​ൻഡിലാ​യി​രു​ന്ന റ​ഹ്‌​മ​ത്തു​ള​ള ജാ​മ്യം നേ​ടി പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷ​മാ​ണ് വ​ധ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്.

അ​ക്ര​മി​യും ഒ​രു പൊ​തു ശ​ല്യ​ക്കാ​ര​നു​മാ​യ റ​ഹ്‌​മ​ത്തു​ള്ള​ക്കെ​തി​രേ നി​യ​മ പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ജി കെ ​അ​ല​ക്‌​സ്, എ​ന്‍. നൗ​ഷാ​ദ്, ഐ. ​മു​ജീ​ബ് റ​ഹ്‌​മാ​ന്‍, എ.​കെ. മു​ഹ​മ്മ​ദാ​ലി, ബി. ​ബാ​ബു​സ​ലാം, ഒ.​പി. ന​വാ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി കാ​ളി​കാ​വ് സി​ഐ ബി. ​ഷാ​ജിമോ​ന് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

 

Tags : Nattuvishesham DistrictNews DeepikaNews Complaint

Recent News

Corehub Up