Onam celebrations across the land.
ഫോർട്ടുകൊച്ചിയിൽ കൂറ്റൻ പൂക്കളം
കൊച്ചി: ഫോർട്ടുകൊച്ചിയിൽ ഓണോഘോഷത്തിന്റെ ഭാഗമായി സാന്താക്രൂസ് ഗ്രൗണ്ടിൽ കൂറ്റന്‍ പൂക്കളം ഒരുങ്ങി. കുരീത്തറ ഫൗണ്ടേഷൻ, കൊച്ചി നഗരസഭ, ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷൻ, ഒന്നാം ഡിവിഷൻ കുടുംബശ്രീ, വിമൻസ് എംപവർമെന്റ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൂക്കളം ഒരുക്കിയത്. ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളോടു കൂടി നാല് ദിവസത്തെ ഓണാഘോഷത്തിന് കൊച്ചിനഗരസഭ മേയർ വി.കെ. മിനിമോൾ പതാക ഉയർത്തി. തുടർന്ന് വനിതകളുടെ മെഗാ തിരുവാതിര, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.
ഓണോത്സവം ചെയർമാൻ ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എംഎല്‍എ, ജിസിഡിഎ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, സിനി ആർട്ടിസ്റ്റ് അഞ്ജന അപ്പുക്കുട്ടൻ, കൗൺസിലർ ഷൈനി മാത്യു, കെ.എം. റഹീം, എ.എം. അയൂബ് എന്നിവർ പ്രസംഗിച്ചു.
വരും ദിവസങ്ങളിൽ ഗാനമേള, മെഗാ ഷോ, കൈകൊട്ടിക്കളി, നാടൻപാട്ട്, കുട്ടികൾക്കും മുതിർന്നവർക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങൾ എന്നിവ നടക്കുമെന്ന് ചെയർമാൻ ആന്റണി കുരീത്തറ പറഞ്ഞു.
ആവേശമായി കയാക്കിംഗ്
ഫോർട്ടുകൊച്ചി: കുമ്പളങ്ങി ടൂറിസം ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കയാക്കിംഗ് മത്സരം ആവേശമായി മാറി. മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി അധ്യക്ഷത വഹിച്ചു. നാലുദിവസമായി നടക്കുന്ന ഓണാഘോഷത്തിന്റെ സമാപന ദിവസമായ ഇന്ന് തിരുവാതിര, കൈകൊട്ടിക്കളി, മത്സരങ്ങളും നടക്കും. സമാപന സമ്മേളനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡിടിപിസിയുടെ സഹകരണത്തോടെയുള്ള ആർഎഫ് ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും കുമ്പളങ്ങി പാർക്കിൽ ഉണ്ടാകും.
സീനിയര്‍ സിറ്റിസണ്‍സ് ഫോറം
അങ്കമാലി: മേഖല സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം നടത്തി. മേഖലാ പ്രസിഡന്റ് പി.എ. തോമസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വയോജന ചികിത്സാ ധനസഹായനിധിയില്‍ നിന്നും അവർക്കുള്ള ചികിത്സാ ധനസഹായ വിതരണവും നടത്തി.
സീനിയർ സിറ്റിസൺ ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി കൊച്ചുത്രേസ്യാ ആന്റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാബു മഞ്ഞളി, ട്രഷറര്‍ ജോര്‍ജ് കോട്ടയ്ക്കല്‍, വനിതാഫോറം പ്രസിഡന്റ് മേഴ്സി പൗലോസ്, സെക്രട്ടറി മേരി ഡേവീസ്, ജോയിന്റ് സെക്രട്ടറിമാരായ ഫിലോമിന സേവ്യര്‍, ജോസ് കല്ലേലി, വി.സി. ദേവസി, വര്‍ഗീസ് കൊളരിക്കല്‍, റാണി ദേവസി, തോമസ് നെറ്റിക്കാടന്, സി.വി. തോമസ്, ഡേവിഡ് പടയാട്ടി, പി.പി. വര്‍ഗീസ്, പി.വി. ആന്റു, അല്‍ഫോന്‍സാ കോലഞ്ചേരി, മേരി വര്‍ഗീസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലയൺസ് ക്ലബ് ഓണാഘോഷം
കൊച്ചി: ബാല്യകാല ക്യാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും കരുതലും പകർന്നുനൽകാൻ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച സേവനപദ്ധതിയായ ഹാൻഡ്സ് ഓഫ് ഹോപ്പ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഓണാഘോഷ പരിപാടി ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ലിയോ ചെയർപേഴ്സൺ എൻ.എം. മഞ്ജുഷ്, അഡീഷണൽ ചെയർപേഴ്സൺ കേശവൻകുട്ടി, പ്രസിഡന്റ് ശശികല, ജോസഫ് മാത്യു, ലിയോ അൽവിന ജോൺസൺ, നിവിൻ നിബു, നേഹ മഞ്ജുഷ് എന്നിവർ പ്രസംഗിച്ചു.
വാർഷിക
സമ്മേളനവും ഓണാഘോഷവും
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ സൗത്ത് അട്ടാറ റെസിഡന്റ്സ് അസോസിയേഷൻ (എസ്എആർഎ) വാർഷികവും ഓണാഘോഷവും നടത്തി. വാർഷിക സമ്മേളനം അങ്കമാലി മേഖല വികസനസമിതി രക്ഷാധികാരി അവനീഷ് കോയിക്കരയും ഓണാഘോഷം മാവേലി വേഷത്തിലെത്തിയ ടെലി സീരിയൽ നടനും ഗായകനുമായ രാജീവ് വർമയും ഉദ്ഘാടനം ചെയ്തു.
ഹീമാൻ ഓട്ടോ റോബോ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എൻ.ഒ. കുരിയച്ചൻ അധ്യക്ഷത വഹിച്ചു.
Tags : NattuVishesham DistrictNews