x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ത്ത​റി മേ​ള​ സ്റ്റാ​ളി​ൽ​നി​ന്ന് തു​ണി​ത്ത​ര​ങ്ങ​ൾ ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: August 26, 2026 02:24 AM IST | Updated: August 26, 2026 02:24 AM IST

നീ​ലേ​ശ്വ​ര​ത്തു ന​ട​ന്ന ജി​ല്ലാ കൈ​ത്ത​റി മേ​ള​യു​ടെ സ്റ്റാ​ളു​ക​ൾ​ക്കു സ​മീ​പം നാ​ടോ​ടി സ്ത്രീ​ക​ൾ ചാ​ക്കു​മാ​യി എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം.

നീ​ലേ​ശ്വ​രം: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ന്ന ജി​ല്ലാ കൈ​ത്ത​റി മേ​ള​യു​ടെ സ്റ്റാ​ളി​ൽ​നി​ന്ന് തു​ണി​ത്ത​ര​ങ്ങ​ൾ ക​വ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.20ന് ​മൂ​ന്നു നാ​ടോ​ടി സ്ത്രീ​ക​ൾ ചാ​ക്കു​മാ​യി വ​രു​ന്ന​തും സ്റ്റാ​ളു​ക​ളി​ൽ ക​യ​റു​ന്ന​തും തൊ​ട്ട​ടു​ത്തു​ള്ള ജ്വ​ല്ല​റി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

കാ​സ​ർ​ഗോ​ഡ് സാ​രീ​സി​ന്‍റെ സ്റ്റാ​ളി​ൽ നി​ന്ന് 10 സാ​രി​ക​ളും ലു​ങ്കി, മു​ണ്ട്, ചു​രി​ദാ​ർ സെ​റ്റ് എ​ന്നി​വ​യും തൃ​ക്ക​രി​പ്പൂ​ർ വീ​വേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ സ്റ്റാ​ളി​ൽ നി​ന്ന് 11 മു​ണ്ടു​ക​ളു​മാ​ണ് സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. കാ​സ​ർ​ഗോ​ഡ് സാ​രീ​സി​ന് 31,000 രൂ​പ​യു​ടെ​യും തൃ​ക്ക​രി​പ്പൂ​ർ വീ​വേ​ഴ്‌​സി​ന് 13,200 രൂ​പ​യു​ടെ​യും ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.ഒ​രാ​ളെ പു​റ​ത്തു നി​ർ​ത്തി മ​റ്റു ര​ണ്ടു​പേ​ർ സ്റ്റാ​ളു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

പ​ക​ൽ​വെ​ളി​ച്ചം വ​ന്ന​തി​നു​ശേ​ഷ​വും സ​മീ​പ​ത്ത് ആ​ളു​ക​ളൊ​ന്നു​മി​ല്ലെ​ന്നു ക​ണ്ടാ​ണ് സം​ഘം സ്റ്റാ​ളു​ക​ളി​ലേ​ക്ക് ക​യ​റി​യ​ത്. ജ്വ​ല്ല​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പു​ല​ർ​ച്ചെ ആ​റു​മ​ണി വ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സോ മ​റ്റു സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മേ​ള​യു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​യ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ലെ സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. അ​നി​ത​യു​ടെ പ​രാ​തി​യി​ൽ നീ​ലേ​ശ്വ​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും പൊ​ലി​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up