x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാൽച്ചുരത്തിൽ മലയിടിച്ചിൽ

വെബ് ഡെസ്ക്
Published: August 26, 2026 03:04 AM IST | Updated: August 26, 2026 03:04 AM IST

ചൊ​വ്വാ​ഴ്ച രാ​വി​ലെ ചു​രം പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ നി​ല​യി​ൽ.

കൊ​ട്ടി​യൂ​ർ: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടി​യൂ​ർ - ബോ​യ്‌​സ്ടൗ​ൺ പാ​ത​യി​ലെ പാ​ൽ​ചു​രം ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം വ​ൻ മ​ല​യി​ടി​ച്ചി​ൽ.

ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നൊ​പ്പം വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും വ​ലി​യ​തോ​തി​ൽ മ​ണ്ണും പാ​ത​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പ്ര​ധാ​ന മ​ല​യോ​ര പാ​ത വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു.

ഈ ​വ​ഴി​യു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ യാ​ത്രി​ക​ർ ത​ന്നെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. മു​മ്പും ക​ന​ത്ത മ​ഴ പെ​യ്ത സ​മ​യ​ങ്ങ​ളി​ൽ ഇ​തേ പ്ര​ദേ​ശ​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത​തൂ​ണു​ക​ൾ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും മ​ഴ ക​ന​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​നി​യും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത് മു​ൻ​നി​ർ​ത്തി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ച് പൊ​ലി​സും റ​വ​ന്യൂ അ​ധി​കൃ​ത​രും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.

പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി. ജോ​ൺ, സി​ഐ. ര​ജീ​ഷ് തെ​രു​വ​ത്ത് പീ​ടി​ക​യി​ൽ, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി​ജി ജോ​ൺ, കൊ​ട്ടി​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷാ​ജി പി. ​മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു, ഫോ​റ​സ്റ്റ​ർ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു, വ​നം വ​കു​പ്പ് സം​ഘ​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മും സ്ഥ​ല​ത്ത് സു​ര​ക്ഷാ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. പേ​രാ​വൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീം ​അം​ഗ​ങ്ങ​ളാ​യ ബാ​ബു ആ​യോ​ട​ൻ, ജി​തി​ൻ ശ​ശീ​ന്ദ്ര​ൻ, അ​നീ​ഷ്, അ​തു​ൽ, ര​മേ​ഷ് കു​മാ​ർ, രാ​റീ​ഷ് തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​ക​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട്, അ​മ്പാ​യ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ണ്ണ് മാ​ന്തി യ​ന്ത്ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചാ​ണ് റോ​ഡി​ൽ വ​ൻ​തോ​തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up