x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർഷങ്ങൾക്കു ശേഷം കണ്ണൂരിൽ കു​രു​ക്കി​ല്ലാ​ത്ത ഉ​ത്രാ​ട നാ​ൾ, സി​റ്റി പൊ​ലി​സി​ന് ബി​ഗ് സ​ല്യൂ​ട്ട്

വെബ് ഡെസ്ക്
Published: August 26, 2026 03:17 AM IST | Updated: August 26, 2026 03:17 AM IST

ആ​ഘോ​ഷ വേ​ള​ക​ളി​ൽ ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന പൊ​ലിസ് മൈ​താ​ന​ത്തി​നു മു​ന്നി​ലെ റോ​ഡിലൂടെ സുഗമമായി സഞ്ചരിക്കുന്ന വാഹനങ്ങൾ. ഇന്നലെ വൈകുന്നേരമുള്ള ദൃ

ക​ണ്ണൂ​ർ: തി​രു​വോ​ണ​ത്ത​ലേ​ന്നാ​യ ഉ​ത്രാ​ട​നാ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണൂ​ർ ന​ഗ​രം ഗ​താ​ഗ​ത​ത്തി​ൽ വീ​ർ​പ്പു​മു​ട്ടി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ ക​ഥ മാ​റി. ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​ർ കു​രു​ക്കി​ൽ പെ​ടാ​തെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​റു​ടെ​യും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​മാ​യ ഗൃ​ഹ​പാ​ഠ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ത്തി​നൊ​പ്പം പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യ​തും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി ത​ട​ഞ്ഞും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ഗ​ര​ത്തി​ന് കു​രു​ക്കി​ല്ലാ​ത്ത തി​രു​വോ​ണ​ത്ത​ലേ​ന്ന് സ​മ്മാ​നി​ച്ച​ത്.

ക​ണ്ണൂ​രി​ൽ ട്രാ​ഫി​ക് എ​സ്ഐ​യാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി​പി എം​പി ആ​സാ​ദാ​ണ് ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

കു​രു​ക്കൊ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല് രാ​ത്രി പ​ത്തു​വ​രെ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. ച​ര​ക്കുവാ​ഹ​ന​ങ്ങ​ളെ ക​ണ്ണ​പു​രം ഭാ​ഗ​ത്തും ചാ​ല ഭാ​ഗ​ത്തും പോ​ലി​സി​നെ വി​ന്യ​സി​ച്ച് ത​ട​ഞ്ഞുവ​ച്ചി​രു​ന്നു. വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കാ​തി​രു​ന്ന​തോ​ടെ ത​ന്നെ ഗ​താ​ഗ​തം ഏ​റെ​ക്കു​റെ സു​ഗ​മ​മാ​യി. ന​ഗ​ര​ത്തി​ലെ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സെ​ന്‍റ​റു​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡ്, മു​നി​സി​പ്പ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, കെ.​വി.​ആ​ർ. ട​വ​റി​ന് സ​മീ​പ​മു​ള്ള ദ​യ മെ​ഡി​ക്ക​ൽ​സ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കു​മെ​ന്നും ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്നും പൊ​ലി​സ് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച് അ​റി​യാ​നാ​യി പൊ​ലി​സ് ക്യു​ആ​ർ കോ​ഡ് ത​യാ​റാ​ക്കി​യ​തും ഏ​റെ ഗു​ണ​ക​ര​മാ​യി മാ​റി. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് പ​രി​ധി​യി​ൽ 53 ഷാ​ഡോ പോ​ലീ​സു​കാ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up