മഞ്ജു അഭിലാഷ്
ചെറുപുഴ: ലയൺസ് ഇന്റർനാഷണൽ മികച്ച സോൺ ചെയർപേഴ്സൺ പുരസ്കാരം മഞ്ജു അഭിലാഷിന്. 2025-26 വർഷത്തെ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇയുടെ മികച്ച സോൺ ചെയർപേർസൺ പുരസ്കാരമാണ് ചെറുപുഴ ടൗൺ ലയൺസ് ക്ലബ് അംഗവും സോൺ ചെയർപേഴ്സണുമായ മഞ്ജു അഭിലാഷിന് ലഭിച്ചത്.
കോഴിക്കോട് നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് അവാർഡ് സമ്മാനിച്ചു. ചെറുപുഴ, ചിറ്റാരിക്കാൽ, ആലക്കോട് പൈതൽവാലി, ചെറുപുഴ ടൗൺ, വള്ളിക്കടവ് എന്നീ ലയൺസ് ക്ലബുകളടങ്ങുന്ന സോണിലെ മികച്ച പ്രവർത്തനങ്ങൾക്കാണു പുരസ്കാരം ലഭിച്ചത്. ക്ലബുകൾക്കും പുരസ്കാരങ്ങൾ ലഭിച്ചു.
Tags : NattuVishesham DistrictNews