x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക​യി​ൽ 750 കു​ടും​ബ​ങ്ങ​ൾ​ക്ക് യൂ​സ​ഫ​ലി​യു​ടെ ഓ​ണ​ക്കി​റ്റു​ക​ളും ഓ​ണ​ക്കോ​ടി​യും

വെബ് ഡെസ്ക്
Published: August 26, 2026 04:26 AM IST | Updated: August 26, 2026 04:26 AM IST

നാ​ട്ടി​ക​യി​ൽ 750 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ളും ഓ​ണ​ക്കോ​ടി​യും വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​പ്ര​യാ​ർ: നാ​ട്ടി​ക​ക്കാ​ർ​ക്ക് പ്ര​മു​ഖ വ്യ​വ​സാ​യി പ​ത്മ​ശ്രീ ഡോ ​എം.​എ. യൂ​സ​ഫ​ലി യു​ടെ ഓ​ണ​സ​മ്മാ​നം. നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 750 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ളും ഓ​ണ​ക്കോ​ടി​യും വി​ത​ര​ണം​ചെ​യ്തു.

എം.​എ. യൂ​സ​ഫ​ലി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി ലാ​ളി, ആ​ശ്ര​യ, അ​ഗ​തി, ഹ​രി​ത​ക​ർ​മ​സേ​ന, അ​ങ്ക​ണ​വാ​ടി, ആ​ശ​വ​ർ​ക്ക​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് തു​ട​ങ്ങി 750 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

84 ആ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റി​ന് പു​റ​മെ ഓ​ണ​ക്കോ​ടി​യും വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ ​യ്തു. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up