തൃശൂർ തേക്കിൻകാട് മൈതാനിയിൽ വില്പനയ്ക്കായി എത്തിച്ച തുന്പപ്പൂ.
തൃശൂർ: ഓണപ്പൂക്കളത്തിലെ താരമാണു തുന്പപ്പൂ. എന്നാൽ പണ്ടു സുലഭമായിരുന്ന തുന്പപ്പൂ ഇന്ന് വിരളമായതോടെ വൻ ഡിമാൻഡാണ്. തേക്കിൻകാട് മൈതാനിയിലെ ഓണവിപണിയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുന്പപ്പൂവിന് ആവശ്യക്കാരേറെയാണ്. ചെടിയടക്കം ഒരു കെട്ട് തുന്പപ്പൂവിന് 50 രൂപ മുതലാണു വിപണിയിൽ ഈടാക്കുന്നത്.
നാട്ടിൻപുറങ്ങളിൽനിന്നും പറന്പുകളിൽനിന്നും മറ്റുമാണു പ്രധാനമായും തുന്പപ്പൂ ശേഖരിച്ചു വിപണിയിലെത്തിക്കുന്നത്. എന്നാൽ തുന്പപ്പൂ ശേഖരിക്കാൻ പലരും മടിക്കുന്നതാണ് ഇവയ്ക്ക് ഓണത്തിനു ഡിമാൻഡ് വർധിപ്പിക്കുന്നതെന്നും വില ഉയരാനുള്ള പ്രധാന കാരണമെന്നും കച്ചവടക്കാർ പറഞ്ഞു.
Tags : NattuVishesham DistrictNews