x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്രാ​ട​പ്പാ​ച്ചി​ൽ മു​ട​ക്കി തോ​രാ​മ​ഴ; വൈ​കീ​ട്ടോ​ടെ ആ​ശ്വാ​സ​ത്തി​ര​ക്ക്

സി.​ജി. ജി​ജാ​സ​ൽ
Published: August 26, 2026 04:43 AM IST | Updated: August 26, 2026 04:43 AM IST

മ​ഴ​യി​ൽ കു​തി​ർ​ന്ന പ്ര​തീ​ക്ഷ... ഉ​ത്രാ​ട​ദി​ന​ത്തി​ൽ മി​ക​ച്ച ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ പു​ല​ർ​ച്ചെ മു​ത​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ സാ​ധ​ന​സാ​മ

തൃ​ശൂ​ർ: തോ​രാ​മ​ഴ പെ​യ്തി​റ​ങ്ങി​യ​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യെ​ങ്കി​ലും ഉ​ത്രാ​ട​സ​ന്ധ്യ​യി​ൽ ഓ​ണം​വി​പ​ണി ഉ​ണ​ർ​ന്നു.
രാ​വി​ല​ത്തെ ക​ന​ത്ത​മ​ഴ​യി​ൽ വ്യാ​പാ​രി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ മ​ഴ മാ​റി​നി​ന്ന​തോ​ടെ ന​ഗ​ര​വീ​ഥി​ക​ളി​ൽ ജ​നം നി​റ​ഞ്ഞു. അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞ ജ​ന​ത്തി​ര​ക്ക് പ്ര​തി​സ​ന്ധി​യി​ലാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ഇ​ന്ന​ലെ​യും മി​നി​ഞ്ഞാ​നും പെ​യ്ത ക​ന​ത്ത മ​ഴ കാ​ര​ണം രാ​വി​ല​ത്തെ ഉ​ത്രാ​ട​പ്പാ​ച്ചി​ൽ പാ​ടെ മു​ട​ങ്ങി​യി​രു​ന്നു. ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പു​ല​ർ​ച്ചെ മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മൂ​ന്നു​മ​ണി​ക്കൂ​ർ വീ​തം ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​താ​ണ് തു​ട​ക്ക​ത്തി​ൽ മാ​ർ​ക്ക​റ്റു​ക​ളെ ത​ള​ർ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച മി​ക​ച്ച രീ​തി​യി​ൽ ക​ച്ച​വ​ടം ന​ട​ന്ന​താ​ണു ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഏ​ക ആ​ശ്വാ​സം.

വൈ​കീ​ട്ടോ​ടെ തി​ര​ക്കേ​റി
തി​രു​വോ​ണ​ത്തി​നും അ​വി​ട്ട​ത്തി​നും ക​ട​ക​ൾ അ​ട​ഞ്ഞി​രി​ക്കു​മെ​ന്നി​രി​ക്കെ ഇ​റ​ക്കി​വ​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും ചീ​ഞ്ഞു​പോ​കു​മോ എ​ന്ന ഭീ​തി​യി​ലാ​യി​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ. നാ​ലാം ഓ​ണ​ത്തി​നു പു​ലി​ക്ക​ളി​യു​ള്ള​തി​നാ​ൽ അ​ന്നേ​ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.
എ​ന്നാ​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം അ​ന്ത​രീ​ക്ഷം തെ​ളി​യു​ക​യും വൈ​കീ​ട്ടോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തി​ലി​റ​ങ്ങി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. മ​ഴ പ്ര​തി​സ​ന്ധി തീ​ർ​ത്ത​പ്പോ​ഴും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണം വി​പ​ണ​ന​മേ​ള ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ ഓ​ണം​മേ​ള​ക​ളി​ൽ ഇ​ന്ന​ലെ​യും ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up