x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി ബോ​ണ​സ് വി​ത​ര​ണം​ചെ​യ്തു

വെബ് ഡെസ്ക്
Published: August 26, 2026 04:58 AM IST | Updated: August 26, 2026 04:58 AM IST

മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സെ​സൈ​റ്റി​യു​ടെ ഔ​ഷ​ധ​സ​സ്യ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണച്ചടങ്ങ്‌ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

മൂ​ന്നു​മു​റി: മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ക​ദ​ളി​വ​നം, ഔ​ഷ​ധ​വ​നം, പാ​വ​ല്‍​നാ​ട് പ​ദ്ധ​തി​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ഓ​ണം ബോ​ണ​സ് വി​ത​ര​ണ​വും ഔ​ഷ​ധ​സ​സ്യ​ത്തൈ വി​ത​ര​ണ​വും ചെ​ട്ടി​ച്ചാ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ക​ര്‍​ഷ​ക​രെ അ​നു​മോ​ദി​ക്ക​ലും ബോ​ണ​സ്, ഔ​ഷ​ധ​ത്തൈ വി​ത​ര​ണം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ര്‍​ഡ് സീ​നി​യ​ര്‍ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ര്‍ ഡോ.​ഒ.​എ​ല്‍. പ​യ​സ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ജെ. ഡി​ക്‌​സ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​സി. ബി​ജു, സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​എ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​ദ​ളി​പ്പ​ഴം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്ലാ​തെ ന​ല്‍​കു​ന്ന​തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ച​ട​ങ്ങി​ല്‍ ദേ​വ​സ്വം​മ​ന്ത്രി​കൂ​ടി​യാ​യ കെ. ​മു​ര​ളീ​ധ​ര​ന്‍ സം​ഘം ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി.

ക​ദ​ളീ​വ​നം പ​ദ്ധ​തി​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രാ​യ കി​ര​ണ്‍ അ​ടി​ച്ചി​ലി, മ​റി​യം ജോ​ഷി, പാ​വ​ല്‍​നാ​ട് പ​ദ്ധ​തി​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രാ​യ ടി.​ടി. ബൈ​ജു , സോ​ള​മ​ന്‍ മ​ത്താ​യി, ഔ​ഷ​ധ​വ​നം പ​ദ്ധ​തി​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രാ​യ റോ​സി ജോ​സ്, സൗ​മ്യ ബി​ജു എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ഏ​റ്റ​വും​കൂ​ടു​ത​ല്‍ കു​റു​ന്തോ​ട്ടി ശേ​ഖ​രി​ച്ച് ബോ​ണ​സ് നേ​ടി​യ ലീ​ലാ​മ്മ മ​ഞ്ഞ​ളി, ഓ​മ​ന കു​ട്ട​ന്‍​എ​ന്നി​വ​രെ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു.

സൊ​സൈ​റ്റി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ എം​എ​ല്‍​സി​എ​സ് ഇ​ന്‍​ഫ്രാ സൊ​ലൂ​ഷ​ന്‍റെ ലോ​ഗോ തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ ജോ.​ര​ജി​സ്ട്രാ​ര്‍ പി. ​രാ​മ​ച​ന്ദ്ര​ന്‍ പ്ര​കാ​ശ​നം​ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up