x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്ന് അപകടം; നാലുപേർക്കു പരിക്ക്

വെബ് ഡെസ്ക്
Published: August 26, 2026 04:18 AM IST | Updated: August 26, 2026 04:18 AM IST

ദേ​ശീ​യ​പാ​ത ന​ന്തി​ക്ക​ര​യി​ല്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​നി​ല്‍ ആം​ബു​ല​ന്‍​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

ചി​റ്റി​ല​പ്പി​ള്ളിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്
മൂ​ന്നു​പേ​ർ​ക്കു​ പ​രി​ക്ക്
ചി​റ്റി​ല​പ്പി​ള്ളി: ചി​റ്റി​ല​പ്പി​ള്ളി പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കു​പ​റ്റി​യ പാ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഏ​റ​ത്ത് വീ​ട്ടി​ൽ മു​ര​ളി മ​ക​ൾ മീ​നാ​ക്ഷി (25) ഏ​റ​ത്ത് വീ​ട്ടി​ൽ ശ​ശി മ​ക​ൻ അ​ക്ഷ​യ് (27) ബ്ര​ഹ്മ​കു​ളം സ്വ​ദേ​ശി സ്നേ​ഹ സി​ന്ദൂ​രം വീ​ട്ടി​ൽ ധ​ർ​മ​രാ​ജ് (58) എ​ന്നി​വ​രെ പ​റ​പ്പൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

സ്കൂ​ട്ട​റി​ൽനി​ന്നു​വീ​ണ് പരിക്ക്
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് സെ​മി​ത്തേ​രി​ക്കു സ​മീ​പം സ്കൂ​ട്ട​റി​ൽ നി​ന്നു​വീ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ വ​ര​വൂ​ർ സ്വ​ദേ​ശി പ​തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബ​ഷീ​ർ (58)നെ ​ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​നി​ല്‍ ആം​ബു​ല​ന്‍​സ് ഇ​ടി​ച്ചു
ന​ന്തി​ക്ക​ര: ദേ​ശീ​യ​പാ​ത ന​ന്തി​ക്ക​ര​യി​ല്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​നി​ല്‍ ആം​ബു​ല​ന്‍​സ് ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ യാ​യി രു​ന്നു അ​പ​ക​ടം.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​പോ​യി​രു​ന്ന പി​ക്ക​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​യു​കയാ​യി​രു​ന്നു. ഇ​തേ ദി​ശ​യി​ല്‍ വ​ന്നി​രു​ന്ന ആം​ബു​ല​ന്‍​സ് പി​ക്ക​പ്പി​ന്‍റെ പി​റ​കി​ലി​ടിക്കു​ക​യാ​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ല്‍ ഭാ​ഗി​ക​മാ​യി ഗ​താ​ഗ തം ​ത​ട​സ​പ്പെ​ട്ടു.
പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രിച്ച​ത്. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​കി​ട​ന്ന വാ​ഹ​നം ക്രെ​യി​ന്‍ എ​ത്തി​ച്ചാ​ണ് നീ​ക്കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up