തിരുവന്പാടി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വടക്കേടത്ത് കപ്ലിങ്ങാട്ട് പ്രദീപ് നന്പൂതിരി, പൊഴിച്ചൂർ ദിനേശൻ നന്പൂതിരി എന്നിവർ ആദ്യ കാഴ്ചക്കുലകൾ സമർപ്പിക്കുന്
തൃശൂർ: വടക്കുംനാഥക്ഷേത്രത്തിൽ ഉത്രാടകാഴ്ച്ചക്കുലകൾ സമർപ്പിച്ചു. മേൽശാന്തി ശ്രീരാജ് നാരായണൻ നന്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിച്ചു.
മേൽശാന്തി രാമൻ നന്പൂതിരി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, അസി. കമ്മീഷണർ എം.എം. മനോജ് കുമാർ, ദേവസ്വം മാനേജർ ലക്ഷ്മി കെ. പ്രകാശ്, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എ. മനോജ് കുമാർ എന്നിവരും ഭക്തരും കാഴ്ച്ചക്കുലകൾ സമർപ്പിച്ചു.
തൃശൂർ: തിരുവന്പാടിക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പണം നടന്നു. മേൽശാന്തിമാരായ വടക്കേടത്ത് കപ്ലിങ്ങാട്ട് പ്രദീപ് നന്പൂതിരി, പൊഴിച്ചൂർ ദിനേശൻ നന്പൂതിരി എന്നിവർ ആദ്യ കാഴ്ചക്കുലകൾ സമർപ്പിച്ചു.
തുടർന്ന് ദേവസ്വം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും ഭക്തരും കാഴ്ചക്കുലകൾ സമർപ്പിച്ചു.
Tags : NattuVishesham DistrictNews