ഇടിഞ്ഞുതാണ കിണറ്റിൽ അകപ്പെട്ട സ്കൂട്ടർ പുറത്തെടുക്കാനുള്ള ശ്രമം.
രാമവർമപുരം: സമീപത്തു നിർത്തിയിട്ട രണ്ടു സ്കൂട്ടറുകളടക്കം ഇടിഞ്ഞുതാണ 25 അടി താഴ്ചയുള്ള കിണറ്റിൽനിന്നു വാഹനങ്ങൾ പുറത്തെടുത്ത് ഫയർഫോഴ്സ്. പോലീസ് അക്കാദമിക്കു സമീപമുള്ള ശ്രീശാന്തി ഫ്ളാറ്റിലെ കിണർ ഇന്നലെ രാവിലെയാണ് ഇടിഞ്ഞത്.
വിവരമറിഞ്ഞെത്തിയ തൃശൂർ ഫയർഫോഴ്സ് സംഘത്തിലെ സേനാംഗം യദുരാജാണു സേഫ്റ്റി ഹാർനെസ് ധരിച്ചു ക്രെയിനിൽ തൂങ്ങി കിണറ്റിലിറങ്ങിയത്. രണ്ടുമണിക്കൂർ പരിശ്രമിച്ചാണു വാഹനങ്ങൾ പുറത്തെടുത്തത്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നു ഫയർഫോഴ്സ് ഉടമയോടു നിർദേശിച്ചു.
ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags : NattuVishesham DistrictNews