x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഷ്ട​മി​രോ​ഹി​ണി വി​ളം​ബ​രം: ക​ണ്ണ​ന് വെ​ണ്ണ​യും അ​പ്പ​വും സ​മ​ര്‍​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 26, 2026 04:15 AM IST | Updated: August 26, 2026 04:15 AM IST

ഗു​രു​വാ​യൂ​ർ അ​ഷ്‌​ട​മി​രോ​ഹി​ണി ആ​ഘോ​ഷ​ക​മ്മി​റ്റി​യു​ടെ അ​ഷ്‌​ട​മി​രോ​ഹി​ണി വി​ളം​ബ​ര​മാ​യി ദ്ര​വ്യ​ങ്ങ​ൾ ക്ഷേ​ത്രം കി​ഴ​ക്കേ ഗോ​പു​ര ക​വാ​ട​ത്തി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ​നി​ൽ​നി​ന

ഗു​രു​വാ​യൂ​ര്‍: അ​ഷ്ട​മി​രോ​ഹി​ണി ആ​ഘോ​ഷ​ത്തി വി​ളം​ബ​ര​മാ​യി മ​മ്മി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു​ള്ള ദ്ര​വ്യ സ​മ​ര്‍​പ്പ​ണ ഘോ​ഷ​യാ​ത്ര ന​ട​ന്നു. 301 ഉ​റി​ക്കു​ട​ങ്ങ​ളി​ല്‍ വെ​ണ്ണ​യും ഉ​ണ്ണി​യ​പ്പ​വും ഗു​രു​വാ​യൂ​ര​പ്പ​നു സ​മ​ര്‍​പ്പി​ച്ചു. ആ​ഘോ​ഷ​ക്ക​മ്മ​റ്റി​യു​ടെ ദ്ര​വ്യ​ക്കു​ട​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​ത് ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ എ.​വി. ഗോ​പി​നാ​ഥ​നി​ല്‍​നി​ന്ന് ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് ഏ​റ്റു​വാ​ങ്ങി.

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ബി.​മോ​ഹ​ന്‍​ദാ​സ്, ന്യാ​യാ​ധി​പ​ന്‍ മാ​രാ​യ പി.​സോ​മ​രാ​ജ്, പി.​ഗോ​പി​നാ​ഥ്, എം.​വി. സ്‌​നേ​ഹ​ല​ത, ഗു​രു​വാ​യൂ​ര്‍ ദേ​വ സ്വം ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ എ​സ്. ഹ​രി​ഗോ​പാ​ല്‍,ക്ഷേ​ത്രം ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്‌ ട്രേ​റ്റ​ര്‍ എം.​രാ​ധ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് മ​മ്മി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ അ​ല​ങ്ക​രി​ച്ച ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ല്‍ ഉ​റി​നി​റ​ച്ചും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യു​മാ​യി​രു​ന്നു ദ്ര​വ്യ​സ​മ​ര്‍​പ്പ​ണ ഘോ​ ഷ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. ആ​ദ്യം മ​മ്മി​യൂ​ര​പ്പ​നു​ള്ള ന​റു​വെ​ണ്ണ മ​മ്മി​യൂ​ര്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ ജി.​കെ. പ്ര​കാ​ശ​ന്‍ ഏ​റ്റു​വാ​ങ്ങി.

ഗു​രു​വാ​യൂ​ര്‍ രാ​മ​മൂ​ര്‍​ത്തി, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സു​വ​ര്‍​ണ മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ ദ്ര​വ്യ​ക്കു​ട​ങ്ങ​ളു​മാ​യി ഘോ​ഷ​യാ​ത്ര​യ്ക്കു മു​ന്‍​പി​ല്‍ നീ​ങ്ങി. കൃ​ഷ്ണ-​രാ​ധ​മാ​ര്‍,അ​ല​ങ്കാ​ര​ക്കു​ട​ങ്ങ​ള്‍,നാ​ഗ​സ്വ​ര വാ​ദ്യം എ​ന്നി​വ അ​ക​മ്പ​ടി​യാ​യി. തെ​ക്കേ ന​ട​പ്പ​ന്ത​ലി​ല്‍ ഘോ​ഷ​യാ​ത്ര​യെ വ​ര​വേ​റ്റു.

ഭാ​ര​വാ​ഹി​ക​ളാ​യ വി.​അ​ച്യു​ത​ക്കു​റു​പ്പ്,ക​ല്ലൂ​ര്‍​ഉ​ണ്ണി​കൃ​ഷ്ണ​ന്‍,ര​വീ​ന്ദ്ര​ന്‍ ന​മ്പ്യാ​ര്‍,ശ്രീ​കൃ​ഷ്ണ​ന്‍,മു​ര​ളീ​ധ​ര കൈ​മ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​സ​മ​ര്‍​പ്പ​ണ​ശേ​ഷം ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ന​ട​യി​ല്‍ ഭ​ക്ത​ര്‍​ക്ക് ഉ​ണ്ണി​യ​പ്പം വി​ത​ര​ണം ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ നാ​ലി​നാ​ണ് അ​ഷ്ട​മി​രോ​ഹി​ണി.

Tags : NattuVishesham DistrictNews

Recent News

Corehub Up