ഒല്ലൂർ മണ്ഡലംതല ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ നിന്ന്.
ഒല്ലൂർ: സമൃദ്ധി ഒല്ലൂർ നിയോജകമണ്ഡലം ഓണാഘോഷ പരിപാടികളുടെ ഭാഗ മായി സംഘടിപ്പിച്ച മണ്ഡലതല വടംവലി മത്സരം പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കായിക - യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കു സന്തോഷത്തോടും ആരോഗ്യത്തോ ടുംകൂടി ഒത്തുചേരാനുള്ള പൊതുയിടങ്ങൾ ഒരുക്കുക എന്നതാണ് ഇത്തര ത്തിലുള്ള ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ ശാരീരിക അധ്വാനവും ചലനങ്ങളും കുറഞ്ഞു വരികയാണെന്നും മൊബaൈൽ ഫോണുകൾക്ക് മുൻപിൽ സമയം ചെലവഴിക്കുന്നതിനുപകരം ഗ്രൗണ്ടുകളിൽ ഇറങ്ങി കളിക്കാനും ഒത്തുചേരാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ സ്വാഗതമാശംസിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മിനി റെജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. എസ്. വിന യൻ, ഇ. എ. ഓമന, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ് സൺമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുത്തു. നാളെ നടക്കുന്ന തിരുവാതിരക്കളി മത്സരം, പൊതുയോഗം എന്നിവയോ ടെ ആഘോഷ പരിപാടികൾ സമാപിക്കും.
Tags : NattuVishesham DistrictNews