x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി; വ്യാ​പാ​രി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: August 26, 2026 04:04 AM IST | Updated: August 26, 2026 04:04 AM IST

വെ​ള്ളം ക​യ​റി​യ ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ‌, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ ഇ​ന്ന​ലെ​യും വെ​ള്ളം ക​യ​റി. ആ​ല​ക്കോ​ട് മൂ​ന്നാം​കു​ന്നി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നാ​ണു ടൗ​ണി​ൽ വെ​ള്ളം ക​യ​റി​യ​ത്. വെ​ള്ളം ക​യ​റി​യ​തു മൂ​ലം ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​മു​ള്ള റോ​ഡി​ൽ വ​ള​രെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

തി​രു​വോ​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ആ​യ​തി​നാ​ൽ വ്യാ​പാ​രി​ക​ൾ പൂ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രി​ക​യും ജ​ന​ങ്ങ​ൾ ടൗ​ണി​ലേ​ക്കു വ​രാ​തി​രി​ക്കു​ക​യും ചെ​യ്തു. ഇ​ത് വ്യാ​പാ​രി​ക​ൾ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ടൗ​ണി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ഴും സ്ഥി​തി ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. പു​ഴ​യി​ൽ നി​ന്നും ടൗ​ണി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ഗ​വ​ൺ​മെ​ന്‍റി​നും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ആ​യി​ട്ടി​ല്ല.

പു​ഴ​യി​ലെ മ​ണ​ൽ കോ​രി പു​ഴ​യ്ക്ക് ആ​ഴം കൂ​ട്ടി​യാ​ൽ ത​ന്നെ ടൗ​ണി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണു വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ൾ ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ട​ൻ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യാ​പാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​റ​പ്പു ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up