x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്നോണം വന്നേ ...

വെബ് ഡെസ്ക്
Published: August 26, 2026 04:38 AM IST | Updated: August 26, 2026 04:38 AM IST

പൂരനഗരിയിൽ തലയെടുപ്പോടെ... ഓണാഘോഷങ്ങളുടെ ഭാഗമായി ഉത്രാടദിനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമർപ്പണരാമായണ ഫെസ്റ്റ് ഒരുക്കിയ ഭീമൻ തൃക്കാക്കരയപ്പൻ. -ദീപിക.

തൃ​ശൂ​ർ: പൂ​ക്ക​ള​വും സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും കു​മ്മാ​ട്ടി​യു​മാ​യി മ​ല​യാ​ളി​ക്ക് ഇ​ന്ന് തി​രു​വോ​ണം. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പ്ര​തീ​ക്ഷ​ക​ളു​മാ​യി മ​ല​യാ​ളി​ക​ൾ നാ​ടൊ​ട്ടാ​കെ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ വി​ല്ല​നാ​യ​തു വി​പ​ണി​യെ ചെ​റു​താ​യി ബാ​ധി​ച്ചെ​ങ്കി​ലും ഇ​ന്നു മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടും.
വീ​ടു​ക​ളി​ൽ പു​ല​ർ​ച്ചെ​മു​ത​ൽ പൂ​ക്ക​ള​മൊ​രു​ക്കി​യും ഓ​ണ​ക്കോ​ടി​യ​ണി​ഞ്ഞും പ്രി​യ​പ്പെ​ട്ട​വ​ർ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും ഒ​ത്തു​ചേ​രു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളും നാ​ട്ടി​ൻ​പു​റ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​ത്സ​വ​ച്ചൂ​ടേ​കും. മാ​വേ​ലി നാ​ടു​വാ​ണീ​ടും കാ​ലം... എ​ന്ന ഓ​ർ​മ​ക​ളോ​ടെ സ്നേ​ഹ​വും സ​മ​ത്വ​വും പ​ങ്കു​വ​ച്ചാ​ണു മ​ല​യാ​ളി മാ​വേ​ലി​മ​ന്ന​നെ നെ​ഞ്ചി​ലേ​റ്റു​ന്ന​ത്.

തെ​രു​വു​ക​ളി​ൽ കു​മ്മാ​ട്ടി​പ്പെ​രു​മ

തൃ​ശൂ​രി​ന്‍റെ ത​ന​ത് ഓ​ണാ​ഘോ​ഷ​മാ​യ കു​മ്മാ​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ ആ​ടി​യും പാ​ടി​യും ഇ​ന്നു​മു​ത​ൽ തെ​രു​വു​ക​ളെ കീ​ഴ​ട​ക്കും. ഇ​ന്ന​ലെ​യും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കു​മ്മാ​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. ശ​നി​യാ​ഴ്ച വ​രെ നീ​ളു​ന്ന കു​മ്മാ​ട്ടി​ക്ക​ളി​യി​ൽ ഇ​ന്നു കി​ഴ​ക്കും​പാ​ട്ടു​ക​ര പൃ​ഥി കു​മ്മാ​ട്ടി ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പ്ര​മു​ഖ സം​ഘ​ങ്ങ​ളാ​ണ് ന​ഗ​ര-​ഗ്രാ​മ വീ​ഥി​ക​ളി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ ഇ​ന്ന​ലെ പ്ര​ശ​സ്ത​മാ​യ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​വും ന​ട​ന്നു.

തേ​ക്കി​ൻ​കാ​ട്ടി​ൽ ക​ലാ​സ​ന്ധ്യ​ക​ൾ,
പു​ഴ​ക​ളി​ൽ വ​ള്ളം​ക​ളി

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ (ഡി​ടി​പി​സി), ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഇ​ന്ന​ലെ തി​രി​തെ​ളി​ഞ്ഞു.

29 വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട് ഇ​ന്നു വൈ​കീ​ട്ട് വി​ശ്വ​പ്ര​സാ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ൻ നാ​ദ​വി​സ്മ​യ​വും കൊ​ച്ചി​ൻ ഗി​ന്ന​സി​ന്‍റെ മെ​ഗാ​ഷോ​യും അ​ര​ങ്ങേ​റും. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മേ ജ​ലാ​ഘോ​ഷ​ങ്ങ​ൾ​ക്കും ഇ​ന്നു തു​ട​ക്ക​മാ​കും. തൃ​പ്ര​യാ​ർ കി​ഴ​ക്കേ​ന​ട സ​ര​യൂ​തീ​ര​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ജ​ലോ​ത്സ​വം അ​ര​ങ്ങേ​റും.
നാ​ളെ ക​ണ്ട​ശാം​ക​ട​വി​ലും ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി​വ​ള്ള​ങ്ങ​ളും മാ​റ്റു​ര​യ്ക്കു​ന്ന ജ​ല​മേ​ള​യും വ​ള്ളം​ക​ളി​യും ന​ട​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up