x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണവി​പ​ണി​യെ ച​തിച്ച് മ​ഴ

വെബ് ഡെസ്ക്
Published: August 26, 2026 03:57 AM IST | Updated: August 26, 2026 03:57 AM IST

ഓ​ണ​വി​പ​ണി ​പ്ര​തീ​ക്ഷി​ച്ച് എ​ത്തി​ച്ച പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും മ​ഴ​യെ തു​ട​ർ​ന്ന് ഉ​ത്രാ​ട​രാ​ത്രി​യി​ലും വി​റ്റു​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​ല​ക്കോ​ട് ടൗ​ണി​ലെ കാ​ഴ്ച.

ആ​ല​ക്കോ​ട്: ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യു​ള്ള നി​ർ​ത്താ​തെ​യു​ള്ള മ​ഴ മ​ല​യോ​ര​മേ​ഖ​ല​യെ ഓ​ണ വി​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

പൂ​ക്ക​ൾ​ക്ക് ഇ​ത്ത​വ​ണ ന​ല്ല ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ച് ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള പൂ​ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ഴ തി​രി​ച്ച​ടി​യാ​യി.
പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, വ​സ്ത്ര​വി​പ​ണി എ​ന്നി​വ​യ​ട​ക്കം എ​ല്ലാ വ്യാ​പാ​ര​മേ​ഖ​ല​യെ​യും മ​ഴ ബാ​ധി​ച്ചു. ഓ​ണ​ക്ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ച് വ്യാ​പാ​രി​ക​ൾ വ​ലി​യ തോ​തി​ൽ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഭൂ​രി​പ​ക്ഷം സാ​ധ​ന​ങ്ങ​ളെ വി​ൽ​പ​ന​യാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.​ആ​ല​ക്കോ​ട്-​മൂ​ന്നാം​കു​ന്ന് പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ത​ട​സ​മാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up