x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറുപാറ വ്യാ​പാ​രഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു

വെബ് ഡെസ്ക്
Published: August 26, 2026 03:59 AM IST | Updated: August 26, 2026 03:59 AM IST

കെവിവിഇഎസ് ത​ട്ടു​മ്മ​ൽ ചെ​റു​പാ​റ യൂ​ണി​റ്റി​നാ​യി സൗ​ത്ത് പെ​രി​ങ്ങാ​ല​യി​ൽ നി​ർ​മി​ച്ച വ്യാ​പാ​ര​ഭ​വ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

ചെ​റു​പാ​റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ട്ടു​മ്മ​ൽ ചെ​റു​പാ​റ യൂ​ണി​റ്റി​നാ​യി സൗ​ത്ത് പെ​രി​ങ്ങാ​ല​യി​ൽ നി​ർ​മി​ച്ച വ്യാ​പാ​ര​ഭ​വ​ൻ ഉ​ദ്ഘാ​ട​ന​വും, ക​ണ്ണൂ​ർ ജി​ല്ല ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​സെ​ബാ​സ്റ്റ്യ​ൻ മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​വി. കു​ഞ്ഞി​രാ​മ​ൻ നി​ർ​വ​ഹി​ച്ചു.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ സി ​പ​ടി​ഞ്ഞാ​ത്ത് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ജി​ല്ലാ ട്ര​ഷ​റ​ർ എം.​വി. തി​ല​ക​ൻ, സു​ജി​ത്ത് ന​മ്പ്യാ​ർ, ഐ​സ​ക് മു​ണ്ടി​യാ​ങ്ക​ൽ, ഫാ. ​ജെ​യ്സ​ൺ പ​ള്ളി​ക്ക​ര, മു​നീ​ർ ഇ​ർ​ഫാ​നി, എ.​എം. ബി​ജു, എം. ​രാ​മ​ച​ന്ദ്ര​ൻ, ടോ​മി തോ​മ​സ്, വ​ർ​ഗീ​സ് മാ​നാം​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up