സംസ്ഥാന സബ് ജൂണിയർ മിനി ടഗ് ഓഫ് വാർ ചാന്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ കണ്ണൂർ ജില്ലാ ടീം.
കരുവഞ്ചാൽ: സംസ്ഥാന സബ് ജൂണിയർ മിനി ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ രണ്ടു വീതം സ്വർണവും വെള്ളിയും നേടി കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ- 15 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും അണ്ടർ- 13 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായത്.
മുകേഷ് പ്രാപ്പൊയിൽ, നിഹാൽ വായാട്ടുപറമ്പ് എന്നിവർ പരിശീലകരും ജോസ് ജോസഫ് വായാട്ടുപറമ്പ്, സുനീഷ് ജോസഫ് പ്രാപ്പൊയിൽ എന്നിവർ ടീം മാനേജർമാരും ആയിരുന്നു.
Tags : NattuVishesham DistrictNews