ഉളിക്കൽ പഞ്ചായത്തിലെ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ.
ഇരിട്ടി: കനത്തമഴയിൽ വയത്തൂർ പുഴ കരകവിഞ്ഞതോടെ ഉളിക്കലിനെയും മണിപ്പാറയെയും ബന്ധിപ്പിക്കുന്ന വയത്തൂർ ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി. പാലത്തിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കാഞ്ഞിരക്കൊല്ലി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്. മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്ന ഭീതിയും നിലനിൽക്കുന്നുണ്ട്.
Tags : NattuVishesham DistrictNews