മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായ വടയാറ്റുകുന്നേൽ കുഞ്ഞുമോന്റെ വീട്.
കേളകം: ശക്തമായ മഴയെ തുടർന്ന് കരിയംകാപ്പിൽ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയിലായി. വടയാറ്റുകുന്നേൽ കുഞ്ഞുമോന്റെ വീടിനോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ വീട്ടുകാർ ആശങ്കയിലാണ്. വീണ്ടും മണ്ണിടിച്ചിലുണ്ടായാൽ വീട് അപകടാവസ്ഥയിലാകുന്ന സാഹചര്യമാണ്.
പഞ്ചായത്തംഗം പി.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ ഭാഗത്ത് താത്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സംരക്ഷണ നടപടികൾ സ്വീകരിച്ചു.
Tags : NattuVishesham DistrictNews