x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടാ​ളി കാ​വു​ന്താ​ഴ​യി​ൽ തെ​രു​വു​നാ​യ​്ക്കൾ നാ​ല് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: August 26, 2026 03:24 AM IST | Updated: August 26, 2026 03:24 AM IST

കൂ​ടാ​ളി കാ​വു​ന്താ​ഴ​യി​ൽ തെ​രു​വു​നാ​യ​്ക്ക​ളു​ടെ ക​ടി​യേ​റ്റ ആ​ട്.

മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി കാ​വു​ന്താ​ഴ​യി​ൽ തെ​രു​വുനാ​യ​്ക്ക​ൾ നാ​ല് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലെ കാ​വു​ന്താ​ഴ​യി​ലെ സി. ​അ​നി​ത​യു​ടെ ആ​ടു​ക​ളെ​യാ​ണു ക​ടി​ച്ചു​കൊ​ന്ന​ത്. അ​നി​ത​യു​ടെ വീ​ട്ടി​ൽ നി​ന്നു 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​റ​മ്പി​ലാ​ണ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​ന്നും നാ​ലും പ്രാ​യ​മു​ള്ള​തും മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ​യു​മാ​ണ് ക​ടി​ച്ചു കൊ​ന്ന​ത്. പ​തി​വാ​യി രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഭ​ക്ഷി​ക്കാ​ൻ അ​ഴി​ച്ചു​വി​ടു​ന്ന ആ​ടു​ക​ൾ ഒ​ന്നോ​ടെ തി​രി​ച്ചെ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ വീ​ട്ടു​കാ​ർ പ​റ​മ്പ​ത്ത് പോ​യി നോ​ക്കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​നും ചെ​വി​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

അ​ഞ്ചാ​ളം തെ​രു​വു​നാ​യ​ക​ൾ ആ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. നാ​യ​ക​ൾ വീ​ട്ടു​കാ​ർ​ക്ക് നേ​രെ തി​രി​യു​ക​യും ചെ​യ്തു. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു കു​ടും​ബ​ത്തി​ന് വേ​ണ്ടു​ന്ന ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up