മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ തകർന്ന സ്വകാര്യ ബസ്
മട്ടന്നൂർ: ഇരിട്ടി റോഡിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു അപകടം. കാർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്നു വന്ന ഇന്നോവ പോളിടെക്നിക്കിന് മുന്നിൽ നിന്ന് യു ടേൺ എടുക്കുന്നതിനിടെ മട്ടന്നൂർ ഭാഗത്ത് നിന്നു ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നു നീക്കി.
റോഡരികിലെ കോൺക്രീറ്റ് തൂണിൽ കാറിടിച്ചു;
മൂന്നുപേർക്ക് പരിക്കേറ്റു
മട്ടന്നൂർ: മണക്കായിൽ റോഡരികിലെ കോൺക്രീറ്റ് തൂണിൽ കാർ ഇടിച്ചു മൂന്നുപേർക്ക് പരിക്കേറ്റു. പേരാവൂർ സ്വദേശികളായ നീതു (36), നവ്നി (25), രണ്ടര മാസം പ്രായമായ അഭിയാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉരുവച്ചാൽ ഐഎംസിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
മണക്കായി ഭാഗത്ത് നിന്നു ഉരുവച്ചാലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മണക്കായി റോഡ് നവീകരണ പ്രവൃത്തിയിൽ അശാസ്ത്രീ യമായ രീതിയിൽ റോഡരികിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണിൽ വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാ ഉണ്ടാവുന്നത് പതിവായിട്ടുണ്ട്.
Tags : NattuVishesham DistrictNews