ജില്ലാ അതിര്ത്തിയായ മൂലഹള്ളയില് നടന്ന എക്സൈസ് പരിശോധന.
മുത്തങ്ങ: ഓപ്പറേഷന് തണ്ടറിന്റെയും ഓണം സ്പെഷല് ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും ജില്ലാ അതിര്ത്തികളിലും പരിശോധന കര്ശനമാക്കി എക്സൈസ്. അനധികൃത മദ്യം, മയക്കുമരുന്നിന്റെ കടത്തും നിര്മാണവും വിതരണവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.
സംസ്ഥാന അതിര്ത്തിയായ മൂലഹള്ളയില് കര്ണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവര് സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നാര്ക്കോട്ടിക് സ്പെഷല് സ്ക്വാഡ് സര്ക്കിള് ഇന്സ്പെക്ടര് എം.കെ. സുനിലിന്റെ നേതൃത്വത്തിലും ബാവലി ചെക്ക്പോസ്റ്റില് എക്സൈസ് ഇന്റലിജിന്സ് ഇന്സ്പെക്ടര് രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.
പരിശോധന സംഘത്തില് അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് (ഗ്രേഡ്) സി.വി. ഹരിദാസ്, സുരേഷ് വെങ്ങാലിക്കുന്നേല്, പ്രിവന്റീവ് ഓഫീസര്മാരായ പി. കൃഷ്ണന്കുട്ടി, എ.എസ്. അനീഷ്, പി.ആര്. വിനോദ്, സിവില് എക്സൈസ് ഓഫീസര്മാരായ എം. സുരേഷ്, അതുല് ആനന്ദ്, അമല് ജിഷ്ണു, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് മുനീര് എന്നിവരും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews inspections