x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നല്ലോണം, പൊന്നോണം....

വെബ് ഡെസ്ക്
Published: August 26, 2026 03:00 AM IST | Updated: August 26, 2026 03:00 AM IST

ജ​യ​ശ്രീ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷത്തിൽനിന്ന്.

മാ​ന​ന്ത​വാ​ടി: അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തി. വ​ര്‍​ധി​ച്ചു​വ​രു​ന്ന മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത​യു​മാ​യി മാ​വേ​ലി​യെ ആ​ന​യി​ച്ചു​ള്ള സു​ര​ക്ഷ സ​ന്ദേ​ശ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഒ.​ജി. പ്ര​ഭാ​ക​ര​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ.​കെ. ആ​ഷി​ഫ്, ബി​നീ​ഷ് ബേ​ബി, ആ​ര്‍.​സി. ലെ​ജി​ത്, കെ.​എം. വി​നു എ​ന്നി​വ​ര്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

മാ​ന​ന്ത​വാ​ടി: ഡ​യാ​ന ക്ല​ബ്ബി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​സ്. ദേ​വ​മ​നോ​ഹ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജ് ആ​ര്‍. അ​നി​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ.​എം. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രി​യ മാ​ര്‍​ട്ടി​ന്‍, ഡോ. ​ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ജ​യി​ക​ളാ​യ ക്ല​ബ് അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മാ​ന​ന്ത​വാ​ടി: ജ​ന​മൈ​ത്രി എ​ക്‌​സൈ​സ് സ്‌​ക്വാ​ഡി​ന്‍റെ "എ​ങ്ക​ള ഓ​ണം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ജ​ന​മൈ​ത്രി എ​ക്‌​സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ചാ​മാ​ടി​പൊ​യി​ല്‍ ഊ​രി​ല്‍ ഓ​ണാ​ലോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശോ​ക് കു​മാ​ര്‍, കെ.​കെ. ബാ​ബു, അ​നി​ല്‍ കു​മാ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ന്‍​സൂ​ര്‍ അ​ലി, കെ. ​സ​ന്തോ​ഷ്, ജെ​യ്‌​മോ​ന്‍, ഷൈ​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ പ​യ്യം​മ്പ​ളി 16-ാം ഡി​വി​ഷ​ന്‍ ഓ​ണാ​ഘോ​ഷം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വാ​തി​ര, ഓ​ണ​പാ​ട്ട്, വ​ടം​വ​ലി തു​ട​ങ്ങി​യ ഓ​ണാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ളും ക​ളി​ക​ളും ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഷി​ബു കെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷെ​ല്ലി ജി​ന്‍​സ്, കൗ​വ​ല്ല്യ അ​ച്ച​പ്പ​ന്‍, ലി​സി ജോ​സ്, സ​ബി​ത, മ​ഞ്ജു​ള അ​ശോ​ക​ന്‍, സ്മി​ത അ​നി​ല്‍​കു​മാ​ര്‍, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ലൈ​ല സ​ജി, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു, ഷീ​ല സി​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​ഷ്ട്ര​പ​തി അ​വാ​ര്‍​ഡ് ല​ഭി​ച്ച അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ബാ​ല​ന്‍ കു​ട​ല്‍​ക​ട​വ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പു​ല്‍​പ്പ​ള്ളി: പ്ര​സ് ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​എം​സി​എ ഹാ​ളി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു അ​ധ്യക്ഷ​ത വ​ഹി​ച്ചു. ബൈ​ജു ന​മ്പി​ക്കൊ​ല്ലി, സെ​ക്ര​ട്ട​റി ബാ​ബു വ​ട​ക്കേ​ട​ത്ത്, സാ​ജ​ന്‍ മാ​ത്യു, അ​ര​വി​ന്ദ് സി. ​പ്ര​സാ​ദ്, ബാ​ബു ന​മ്പു​ടാ​കം, സി.​ഡി. ബാ​ബു, കെ.​ജെ. ജോ​ബി, ജ​യേ​ഷ് ഗോ​പി​നാ​ഥ്, ഗി​രി​ഷ്, ബി​ന്ദു​ബാ​ബു, സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി അ​മേ​രി​ക്ക​ൻ സം​ഘം

പു​ല്‍​പ്പ​ള്ളി: അ​മേ​രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വേ​ശം കൊ​ണ്ടും വേ​റി​ട്ട​താ​യി പു​ല്‍​പ്പ​ള്ളി ജ​യ​ശ്രീ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷം. യു​എ​സ് നേ​വി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ മി​നി അ​നി​രു​ദ്ധ​ന്‍, യു​എ​സ് നേ​വി സീ​നി​യ​ര്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ആ​രോ​ണ്‍ ലോം​ഗ്, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി വി​ദ്യാ​ര്‍​ഥി​നി ന​ന്ദ​ന എ​ന്നി​വ​രാ​ണ് സ്‌​കൂ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് എ​ത്തി​യ​ത്. രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ അ​തി​ഥി​ക​ളെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി. പൂ​ക്ക​ള​വും ഊ​ഞ്ഞാ​ലും ഹ​രി​താ​ഭ​മാ​യ സ്‌​കൂ​ള്‍ പ​രി​സ​ര​വും വി​ദേ​ശ സം​ഘ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി. അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മൊ​പ്പം ഓ​ണ​സ​ദ്യ​യും ക​ഴി​ച്ച ശേ​ഷ​മാ​ണ് മൂ​വ​രും മ​ട​ങ്ങി​യ​ത്.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​ആ​ര്‍. ജ​യ​റാം, പ്രി​ന്‍​സി​പ്പ​ല്‍ കെ.​ആ​ര്‍. ജ​യ​രാ​ജ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. സു​രേ​ഷ്, അ​ധ്യാ​പ​ക​രാ​യ പി.​കെ. രാ​ജ​ന്‍, സ്വ​പ്ന പീ​റ്റ​ര്‍, വി.​കെ. സാ​യൂ​ജ്, പി.​ജി. ദി​നേ​ഷ്‌​കു​മാ​ര്‍, പി.​ആ​ര്‍. തൃ​ദീ​പ്കു​മാ​ര്‍, കെ.​കെ. ഷി​ജി​ത്കു​മാ​ര്‍, കെ. ​ഷി​ജു, പി.​ബി. വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews golden Onam

Recent News

Corehub Up