സുരേഷ് ഇരിങ്ങല്ലൂര്‍ അനുശോചനയോഗം നാടകാചാര്യന് എന്‍.ബി.എ. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: കലാകാരന്മാരുടെ കൂട്ടായ്മയായ മലപ്പുറം ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നാടക, സിനിമ സംവിധായകന് സുരേഷ് ഇരിങ്ങല്ലൂര്‍ അനുശോചനയോഗം നടത്തി.
നാടകാചാര്യന് എന്‍.ബി.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, മജീഷ്യന്‍ മലയില്‍ ഹംസ, ഹംസ മുണ്ടുപറമ്പ്, കവി ജി.കെ. റാമോഹന്‍, പി.എം. നസീര്‍, ശശികുമാര്‍ സോപാനത്ത്, ആശ രമേശ്, നീലന് കോഡൂര്‍, പി.വി. മൂക്കുതല,സുരേഷ് ബത്തേരി, രാജേഷ് കോഡൂര്‍, മുജീബ് കൂട്ടിരി, സലാം എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews