കാര്യങ്കോട് പുഴയിൽ രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലത്തിൽ മുട്ടി വെള്ളം ഒഴുകുന്നു.
ചെറുപുഴ: ഉത്രാടദിനത്തിൽ പെയ്ത കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ വെള്ളമുയർന്നു. തീരപ്രദേശങ്ങൾ വെള്ളത്തിലായി. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി ശക്തമായ മഴ പെയ്തു. രാവിലെ എട്ടോടെ കാര്യങ്കോട് പുഴയിൽ വെള്ളമുയർന്നു. കർണാടക വനത്തിലുണ്ടാകുന്ന ഉരുൾപൊട്ടലിലാണ് ഇത്തരത്തിൽ വെള്ളമുയരുന്നത്.
പഞ്ചായത്ത് അധികൃതരും പോലീസും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതോടെ ഓഗസ്റ്റ് ഒന്നിനുണ്ടായ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന പ്രതീതിയുണ്ടായി. രാജഗിരി ഉന്നതിയിൽ ഒലിച്ചുപോയ മുളപ്പാലം പുനർനിർമിച്ചിരുന്നു. ഇതിൽ മുട്ടുന്ന തരത്തിൽ വീണ്ടും വെളളമുയർന്നു. കന്നിക്കളം, കോലുവള്ളി ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ കടുത്ത ആശങ്ക ഉയർന്നു. ഉച്ചയോടെ മഴ കുറഞ്ഞു. ഇതോടെയാണു ഭീതിയകന്നത്.
Tags : NattuVishesham DistrictNews