x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യോ​രത്തെ നി​ര്‍​മാ​ണവി​ല​ക്ക്; ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന്

വെബ് ഡെസ്ക്
Published: August 26, 2026 02:19 AM IST | Updated: August 26, 2026 02:19 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​ക​ളു​ടെ മ​ധ്യ​ത്തി​ല്‍നി​ന്ന് ഇ​രു​വ​ശ​ത്തേ​ക്കും 40 മീ​റ്റ​റി​നു​ള്ളി​ല്‍ പാ​ര്‍​പ്പി​ട ആ​വ​ശ്യ​ത്തി​നും 75 മീ​റ്റ​റി​നു​ള്ളി​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നും ഭൂ​മി​യു​ടെ ഉ​പ​യോ​ഗം വി​ല​ക്കി​ക്കൊ​ണ്ടും നി​ല​വി​ലു​ള്ള അ​നു​മ​തി​ക​ള്‍ പു​ന​ര​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്ന് നിർ​ദ​ശി​ച്ചു​മു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ന്‍ ദേ​ശീ​യ​പാ​ത ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം.

കേ​ര​ള​ത്തി​​ന്‍റെ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക സ്ഥി​തി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഉ​ത്ത​ര​വി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണി​ത്.

അ​ശാ​സ്ത്രീ​യ​വും അ​പ്രാ​യോ​ഗി​ക​വും ജ​ന​വി​രു​ദ്ധ​വു​മാ​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ല്‍ സം​സ്ഥാ​ന​ത്ത് വ​ന്‍ സാ​മൂ​ഹി​ക ദു​ര​ന്ത​ത്തി​നും വി​ക​സ​ന മു​ര​ടി​പ്പി​നും ഇ​ട​യാ​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെത്തു​ട​ര്‍​ന്ന് കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലെ വി​ധി കേ​ര​ള​ത്തി​ല്‍ വ​ന്‍ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന​തും അ​പ​ക്വ​മാ​യ​തു​മാ​ണെ​ന്നാ​ണ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ വി​ല​യി​രു​ത്ത​ല്‍.

ദേ​ശീ​യ പാ​ത​ക​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ​യും വ്യാ​പാ​രം, വ്യ​വ​സാ​യം ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തു​ട​ങ്ങി​യ സ​ര്‍​വ മേ​ഖ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങളെ​യും അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന ഉ​ത്ത​ര​വാ​ണി​തെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു.
കേ​ര​ള​ത്തി​ലെ വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി​യു​ടെ കു​റ​വ്, ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി ജ​ന​സം​ഖ്യ, പാ​ത​യോ​ര​ങ്ങ​ളി​ലെ ഭീ​മ​മാ​യ കെ​ട്ടി​ട സാ​ന്ദ്ര​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ദേ​ശീ​യ​പാ​ത​യു​ടെ വീ​തി 60ല്‍ നി​ന്ന് 45 ആ​യി കു​റ​ച്ച​ത്.

വി​ധി ന​ട​പ്പാ​ക്കി​യാ​ല്‍ എ​ന്‍​എ​ച്ച് 66ല്‍ ​ഇ​രു​വ​ശ​വും 52.5 മീ​റ്റ​ര്‍ വീ​തം 16,650 ഏ​ക്ക​റും 11 ദേ​ശീ​യ​പാ​ത​ക​ളി​ലു​മാ​യി ഒ​രു ല​ക്ഷ​ത്തോ​ളം ഏ​ക്ക​ര്‍ ഭൂ​മി​യും യാ​തൊ​രു ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​കാ​തെ എ​റ്റെ​ടു​ക്കു​ന്ന​തി​ന് തു​ല്യ​മാ​യി മാ​റും ഈ ​ന​ട​പ​ടി​യെ​ന്ന് ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗം വി​ല​യി​രു​ത്തി.​

ദേ​ശീ​യപാ​ത സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കു​റ്റി​പ്പു​റ​ത്ത് ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ ഹാ​ഷിം ചേ​ന്ദാ​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ ടി.​കെ.​ സു​ധീ​ര്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ടി.​മ​ഹേ​ഷ്, കെ.​വി.​ സ​ത്യ​ന്‍, കെ.​കെ.​ ഹം​സ​ക്കു​ട്ടി, സു​രേ​ന്ദ്ര​ന്‍, അ​നൂ​പ് ജോ​ണ്‍, കെ.​പി. വ​ഹാ​ബ്, ഷ​റ​ഫു​ദ്ദീ​ന്‍, ഷാ​ഫി എ​ട്ടു​വീ​ട്ടി​ല്‍, സി.​വി. ​ബോ​സ്, പ്ര​ദീ​പ് ചോ​മ്പാ​ല, കെ.​എ​സ്.​ സ​ക്ക​രി​യ, കു​ഞ്ഞു​മോ​ന്‍ അ​യ​ങ്ക​ലം, സി.​കെ.​ ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Construction

Recent News

Corehub Up