x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ല്‍ വ​ള്ളം​ക​ളി​യും ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യും നാ​ളെ

വെബ് ഡെസ്ക്
Published: August 26, 2026 02:13 AM IST | Updated: August 26, 2026 02:13 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രി​വേ​ണി​യോ​ണോ​ത്സ​വ​ത്തി​ലെ ജെ​ന്‍ സി ​ഓ​ണം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: ത്രി​വേ​ണി​യോ​ണ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ മൂ​വാ​റ്റു​പു​ഴ​യി​ല്‍ രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യും ഉ​ച്ച​യ്ക്ക് വ​ള്ളം​ക​ളി​യും. വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം പ്ര​മു​ഖ ബാ​ന്‍​ഡി​ന്‍റെ സം​ഗീ​താ​വി​ഷ്‌​കാ​ര​വും അ​ര​ങ്ങേ​റും. രാ​വി​ലെ ഒ​മ്പ​തി​ന് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഹെ​ലി​കോ​പ്റ്റ​ര്‍ ടൂ​റി​സം ലോ​ഞ്ച് ചെ​യ്യും.
മൂ​വാ​റ്റു​പു​ഴ​യു​ടെ പ്ര​കൃ​തി​ഭം​ഗി ആ​കാ​ശ​ക്കാ​ഴ്ച​യാ​യി ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ ഉ​ട​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ല​താ പാ​ല​ത്തി​ന് സ​മീ​പം ത്രി​വേ​ണി​യോ​ണ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ വ​ള്ളം​ക​ളി ന​ട​ക്കും. ന​ട​പ്പാ​ത​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വ​ള്ളം​ക​ളി കാ​ണാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര താ​രം ജൂ​ഡ് ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​കും. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ബി ​ഗ്രേ​ഡ് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ക്കു​ന്ന​പ്പു​ഴ, വൈ​ഗ, ത​ത്ത്വ​മ​സി, മ​ഹാ​ദേ​വി​കാ​ട് എ​ന്നീ നാ​ല് വ​ള്ള​ങ്ങ​ളും ഫൈ​ബ​ര്‍ വെ​പ്പ് വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണി, പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍ എ​ന്നീ ര​ണ്ട് വ​ള്ള​ങ്ങ​ളും മ​ത്സ​രി​ക്കും. ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ര​ണ്ട് ഹീ​റ്റ്‌​സ് മ​ത്സ​ര​ങ്ങ​ള്‍, ലൂ​സേ​ഴ്‌​സ് മ​ത്സ​രം, ഫൈ​ന​ല്‍ മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. വെ​പ്പ് വ​ള്ള​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​വും ഫൈ​ന​ലും ഉ​ണ്ടാ​യി​രി​ക്കും. ഇ​തോ​ടൊ​പ്പം സ്പീ​ഡ് ബോ​ട്ടു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വൈ​കു​ന്നേ​രം ആ​റി​ന് മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ത്രി​വേ​ണി​യോ​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. സി​നി​മാ​താ​രം ജ​യ​സൂ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ലി​ബി​ന്‍ സ്‌​ക​റി​യ ബാ​ന്‍​ഡി​ന്‍റെ സം​ഗീ​താ​വി​ഷ്‌​കാ​രം അ​ര​ങ്ങേ​റും. ത്രി​വേ​ണി​യോ​ണ​ത്തി​ന്റെ സ​മാ​പ​ന ദി​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി അ​റി​യി​ച്ചു.

ജെ​ന്‍ സി ​ഓ​ണം
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രി​വേ​ണി​യോ​ണോ​ത്സ​വ​ത്തി​ലെ ജെ​ന്‍ സി ​ഓ​ണം യു​വ​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്ത​വും ആ​വേ​ശ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ​താ​രം ഭാ​മ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​പി. എ​ല്‍​ദോ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ പി. ​ര​ജി​ത, ജി​നു മാ​ടേ​യ്ക്ക​ന്‍, അ​സം ബീ​ഗം, ഷ​ഹാ​ന മ​ഹി​ന്‍ എ​ന്നി​വ​രും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രും പ​ങ്കെ​ടു​ത്തു. ക​സ​വ് ഫാ​ഷ​ന്‍ ഷോ, ​ഡി​ജെ പെ​ര്‍​ഫോ​മ​ന്‍​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ജെ​ന്‍ സി ​ഓ​ണ​ത്തി​ന് ആ​വേ​ശം പ​ക​ര്‍​ന്നു. ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും യു​വ​ത​ല​മു​റ​യു​ടെ ആ​ഘോ​ഷ​ശൈ​ലി​യും സ​മ​ന്വ​യി​പ്പി​ച്ച പ​രി​പാ​ടി ത്രി​വേ​ണി​യോ​ണ​ത്തി​ന്‍റെ വേ​റി​ട്ട ആ​ക​ര്‍​ഷ​ണ​മാ​യി.

കോ​ൺ​ഗ്ര​സ് നേ​ര്യ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി
കോ​ത​മം​ഗ​ലം: കോ​ൺ​ഗ്ര​സ് നേ​ര്യ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും മു​ൻ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​പി​സി​സി മെ​മ്പ​ർ എ.​ജി. ജോ​ർ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. എ​ൽ​ദോ​സ്, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, പി.​ആ​ർ. ര​വി, ജോ​ബി ജേ​ക്ക​ബ്, കെ.​എം. അ​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ന്ന​ക്കു​രു​ടി ബ​ഥ​നി സ്നേ​ഹാ​ലയം
കോ​ല​ഞ്ചേ​രി: ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യു​ടെ ഒ​പ്പ​മു​ണ്ട് എം​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ന്ന​ക്കു​രു​ടി ബ​ഥ​നി സ്നേ​ഹാ​ല​യ​ത്തി​ന് ഓ​ണ കി​റ്റു​ക​ൾ ന​ൽ​കി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ജോ​യി വി​ത​ര​ണം ചെ​യ്തു. മ​ഴു​വ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ടെ​സി​യ, സി​സ്റ്റ​ർ മ​രി​യ, ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം മാ​ത്യു വി. ​ദാ​നി​യേ​ൽ, മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. ജോ​യി, കെ.​വി. അ​നീ​ഷ് കു​മാ​ർ, പൈ​ലി തോ​മ​സ്, മ​നോ​ജ് എം. ​പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു
കോ​ല​ഞ്ചേ​രി: പ​ഴ​ന്തോ​ട്ടം വൈ​എം​സി​എ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ക്ക​ര​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഹ​രി​ത ക​ർ​മ സേ​നാ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. കാ​ൻ​സ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ ദേ​ശീ​യ പ്രോ​പ്പ​ർ​ട്ടി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​യ് സി. ​ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ബേ​ബി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ബി ഷാ​ജു, വൈ​എം​സി​എ നേ​താ​ക്ക​ളാ​യ അ​നി​ൽ ജോ​ർ​ജ്, ജോ​ജി എ​ളൂ​ർ, ജോ​ണി എ​ബ്ര​ഹാം, ഇ.​വി. ജോ​ർ​ജ്, ഇ.​പി. ജോ​യ്, സി​ബി പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ത്തി.

മ​ട​ക്ക​ത്താ​നം മ​ണി​യ​ന്ത​ടം സ​ന്ദീ​പ് മെ​മ്മോ​റി​യ​ൽ
ആ​ർ​ട്സ് ആ​ൻ​ഡ് ‌ സ്പോ​ർ​ട്സ് ക്ല​ബ്
വാ​ഴ​ക്കു​ളം: മ​ട​ക്ക​ത്താ​നം മ​ണി​യ​ന്ത​ടം സ​ന്ദീ​പ് മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് ‌സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷം 29ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ 8.30 മു​ത​ൽ മ​ണി​യ​ന്ത​ടം ചാ​റ്റു​പാ​റ ക്ല​ബി​നു സ​മീ​പം പൂ​വി​ട​ൽ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി എ​ന്നി​വ ന​ട​ക്കും. ‌ 30 ന് ​വൈ​കു​ന്നേ​രം 4.30 ന് ​പൊ​തു​സ​മ്മേ​ള​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന​ൽ സു​ബ്ര​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഓ​ണ സ​ന്ദേ​ശം ന​ൽ​കും.
മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ന്‍റോ ടോ​മി, സാ​ൻ​റോ​സ് മാ​ത്യു, സ​മീ​ർ കോ​ണി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ത്തും.

വൈ​സ്മെ​ൻ ക്ല​ബ്
ഇ​ല​ഞ്ഞി: വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ൾ ഓ​ഡി​റ്റ​റി​യ​ത്തി​ൽ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ത​ങ്ക​ച്ച​ൻ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്റ്റ് മെ​നെ​റ്റ​സ്‌ കോ​ർ​ഡി​നേ​റ്റ​ർ നി​മ്മി ത​ങ്ക​ച്ച​ൻ, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഷാ​ജു വി.​പോ​ൾ, ടി.​കെ. ജോ​സ്, സ​ന്തോ​ഷ്‌ സ​ണ്ണി, വി.​എ. ത​മ്പി, ആ​ന്‍റ​ണി എ​സ്. ഇ​ട​തൊ​ട്ടി​യി​ൽ, ആ​ൽ​വി​ൻ ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രീ​ൻ വ്യൂ ​ന​ഗ​ർ
കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി ഗ്രീ​ൻ വ്യൂ ​ന​ഗ​ർ ഓ​ണാ​ഘോ​ഷം ഇ​ന്ന് ന​ട​ത്തും. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​കും. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ഇ. കു​ര്യ​ൻ, ഏ.​ഒ. വ​ർ​ഗീ​സ്, ആ​ഷ്‌​ലി അ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കോഴിപ്പിള്ളി ആരാധനാ
കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി ആ​രാ​ധ​നാ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത പ്ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ എ​ൻ.​വി. ബി​നോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ഷി​ബു പ​തി​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ ജോ​ബി കു​ന്ന​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ഴി​പ്പി​ള്ളി ആ​രാ​ധ​നാ ന​ഗ​ർ പ്ര​ദേ​ശ​ത്തെ 65 ഓ​ളം കു​ടും​ബ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​വാ​ഹ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന തൂ​മ​ള്ളി​ൽ ആ​ന്‍റ​ണി -മോ​ളി ദ​ന്പ​തി​ക​ളെ ആ​ദ​രി​ച്ചു.

 

 

Tags : NattuVishesham DistrictNews

Recent News

Corehub Up