x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​യ​ണി​ ദേ​വിക്ക് ​ന​ന്തു​ണിമീ​ട്ടി പാ​ട്ടുപാ​ടി ഓ​ണ​ക്കോ​ടി ചാ​ർ​ത്തി

വെബ് ഡെസ്ക്
Published: August 26, 2026 01:42 AM IST | Updated: August 26, 2026 01:42 AM IST

വെള്ളായണി ക്ഷേത്രത്തിൽ നന്തുണിമീട്ടി ഓണപ്പാട്ട് പാടിയപ്പോൾ.

നേ​മം : വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്രാ​ട ദി​ന​മാ​യ ഇ​ന്ന​ലെ ന​ന്തു​ണിമീ​ട്ടി ഓ​ണ​പ്പാ​ട്ടു പാ​ടി ദേ​വി​ക്ക് ഓ​ണ​ക്കോ​ടി ചാ​ർ​ത്തി. ഉ​ച്ച​യ്ക്കു ന​ട​തു​റ​ന്നു ദീ​പാ​രാ​ധ​ന സ​മ​യ​ത്താ​ണ് ഓ​ണ​പ്പാ​ട്ട് പാ​ടു​ന്ന​ത്. ച​ട​ങ്ങു​ക​ള്‍ കാ​ണാ​നും ഓ​ണ​പ്പാ​ട്ട് കേ​ള്‍​ക്കാ​നു​മാ​യി നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണു ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി ച​ക്ര​പാ​ണി​യാ​ണു ന​ന്തു​ണി മീ​ട്ടി ദേ​വി​യു​ടെ ന​ട​യി​ല്‍ ഓ​ണ​പ്പാ​ട്ടു പാ​ടു​ന്ന​ത്. മ​ഞ്ഞ​ള്‍ മു​ക്കി​യ നേ​ര്യ​തി​ല്‍ ശം​ഖ്, ശൂ​ലം എ​ന്നി​വ​യു​ടെ ചി​ത്രം നൂ​ലി​ല്‍ നെ​യ്ത കോ​ടി​യാ​ണ് ദേ​വി​ക്കു ചാ​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ന്നീ​ടു ഭ​ക്ത​ര്‍ കൊ​ണ്ടു​വ​രു​ന്ന കോ​ടി​ക​ള്‍ ചാ​ര്‍​ത്തും.

ഓ​ണ​നാ​ളു​ക​ളി​ല്‍ ഒ​ന്നാം ഓ​ണം മു​ത​ല്‍ നാ​ലാം ഓ​ണം വ​രെ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ച്ച​പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കും. ക്ഷേ​ത്ര​ം മൂ​ത്ത വാ​ത്തി ശി​വ​കു​മാ​റും ഇ​ള​യ​വാ​ത്തി ശ്രീ​രാ​ഗും ച​ട​ങ്ങു​ക​ള്‍​ക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം സ്ഥാ​നികു​ടും​ബ​ത്തി​ലെ കെ.​ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പി. ​വി​ജ​യ​ന്‍ നാ​യ​ര്‍, കെ. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്.​ ര​മേ​ശ് കു​മാ​ര്‍, എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്.​ വി​ജ​യ​കു​മാ​ര്‍, വി. ​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, മാ​വ​റ​ത്ത​ല കു​ടും​ബാം​ഗം വി​ക്ര​മ​ന്‍ നാ​യ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ ബി. ​സു​നി​ല്‍​കു​മാ​ര്‍, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ ടി.​എ​സ്. അ​മ്പു, എം.​ വി​ന്‍​സന്‍റ് എം​എ​ല്‍​ എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ത്ത​വ​ണ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി അ​ത്ത​പൂ​ക്ക​ള​വും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up