x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ഭ്രം​ശ കാ​ഴ്ച​ക​ളു​മാ​യി നേ​മം പു​ഷ്പ​രാ​ജ്

സ്വ​ന്തം ലേ​ഖി​ക
Published: August 26, 2026 01:37 AM IST | Updated: August 26, 2026 01:37 AM IST

നേ​മം പു​ഷ്പ​രാ​ജി​ന്‍റെ പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ധ​ർ​മ​മെ​വി​ടെ, സ​ത്യ​മെ​വി​ടെ എ​ന്നു മ​നു​ഷ്യ​ൻ അ​റി​യാ​തെ ചോ​ദി​ച്ചു പോ​കു​ന്ന കാ​ല​മാ​ണി​ത്.. നീ​തി​കേ​ടി​ന്‍റെ​യും മൂ​ല്യ​ച്യു​തി​യു​ടെ​യും ക​റു​ത്ത​കാ​ലം. ഇ​വി​ടെ നീ​തി പീ​ഠ​ങ്ങ​ൾ പോ​ലും പ​ല​പ്പോ​ഴും അ​ല​ങ്കാ​ര വ​സ് തു​ക്ക​ൾ മാ​ത്ര​മാ​വു​ന്നു.... പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചാ​ൽ ഏ​തു കൊ​ടും കു​റ്റ​വാ​ളി​ക​ളും കു​റ്റ​വി​മു​ക്ത​രാ​യി മാ​റു​ന്ന സ​മ​കാ​ലീ​ന ദു​ര​വ​സ്ഥ. ഈ ​കെ​ട്ട​കാ​ല​ത്ത​ിന്‍റെ വി​ഷ​സ​ർ​പ്പ​ങ്ങ​ൾ നേ​മം പു​ഷ്പ​രാ​ജ് എ​ന്ന ചി​ത്ര​കാ​ര​നെ ചു​റ്റി​പ്പി​ണ​ഞ്ഞ​പ്പോ​ൾ ഉ​യി​ർ​കൊ​ണ്ട ചി​ത്ര​ങ്ങ​ളെ അ​പ​ഭ്രം​ശ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ എ​ന്നു വി​ളി​ക്കാം. ഈ ​അ​പ​ഭ്രം​ശ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന കാ​ഴ്ച​ക​ളു​ടെ ജാ​ല​കം ഇ​വി​ടെ തു​റ​ക്കു​ക​യാ​ണ്.

പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും സം​വി​ധാ​യ​ക​നും ക​ലാ​സം​വി​ധാ​യ​ക​നു​മാ​യ നേ​മം പു​ഷ്പ​രാ​ജി​ന്‍റെ പെ​യി​ന്‍റിം ​ഗു​ക​ളു​ടെ​യും ശി​ല്പ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം "ഡി​സ്റ്റോ​പി​യ'യ്ക്കു ​ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

1984 കാ​ല​ഘ​ട്ടം മു​ത​ൽ നേ​മം പു​ഷ്പ​രാ​ജ് സൃ​ഷ്ടി​ച്ച ആ​യി​ര​ത്തി​ൽ​പ്പ​രം പെ​യി​ന്‍റിം​ഗു​ക​ളി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത മു​ന്നൂ​റോ​ളം പെ​യി​ന്‍റിം​ഗു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. മൂ​ല്യ​ങ്ങ​ളും ന​ന്മ​യും ത​ച്ചു​ട​യ്ക്ക​പ്പെ​ടു​ന്ന ഒ​രു അ​പ​ഭ്രം​ശ കാ​ല​ത്തി​നെ വ​ർ​ണ​ങ്ങ​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന ചി​ത്ര​കാ​ര​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​നം പ​ല പെ​യി​ന്‍റിം​ഗു​ക​ളെ​യും സ​വി​ശേ​ഷ​മാ​ക്കു​ന്നു.

കാ​മാ​ന്ധ​നാ​യ പു​രു​ഷ​നാ​ൽ കൊ​ത്തി​പ്പ​റി​ക്ക​പ്പെ​ടു​ന്ന പെ​ണ്ണി​ന്‍റെ നി​സ്‌​സ​ഹാ​യ​മാ​യ ക​ര​ച്ചി​ലി​ന്‍റെ ചി​ത്രം ഒ​രു വ​ശ​ത്ത്. മ​റുവ​ശ​ത്ത് ക​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ ക​രി​നാ​വ് കൊ​ണ്ടു നി​ര​പ​രാ​ധി​യാ​യ പു​രു​ഷ​നെ ച​ങ്ങ​ല​യ്ക്കു​ള്ളി​ലാ​ക്കി ര​സി​ക്കു​ന്ന സ്ത്രീ ​ചി​ത്ര​വും..! പു​റ​മേ കാ​ണാ​ൻ ക​ഴി​യാ​ത്ത മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ൽ ത​ന്നെ​യു​ള്ള മ​റ്റൊ​രു മു​ഖ​ത്തി​ന്‍റെ, ദ്വ​ന്ദ്വ​വ്യ​ക്തി​ത്വ​ത്തി​ന്‍റെ ചി​ത്രാ​വി​ഷ്കാ​ര​വും മ​നോ​ഹ​രം. പെ​യി​ന്‍റിം​ഗു​ക​ളി​ലൂ​ടെ ചി​ത്ര​കാ​ര​ൻ പ​ക​രു​ന്ന വി​ഷ്വ​ൽ ഇ​ഫ​ക്ടും എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്.

മ​നു​ഷ്യ​നും മ​ന​സും രാ​ഷ്ട്രീ​യ​വും അ​ങ്ങ​നെ സ​മ​സ്ത​വും ക​ച്ച​വ​ട​മാ​കു​ന്ന വ​ർ​ത്ത​മാ​ന ലോ​ക​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളും പ​ല പെ​യി​ന്‍റും​ഗു​ക​ളും തു​റ​ന്നു കാ​ട്ടു​ന്നു. ഭൂ​മി​യു​മാ​യു​ള്ള മ​നു​ഷ്യ​ന്‍റെ ബ​ന്ധം നൂ​ലി​ഴ​യി​ൽ കോ​ർ​ത്ത​ത് പോ​ലെ​യാ​ണ്. ഏ​തു നി​മി​ഷാ​ർ​ധ​ത്തി​ലും അ​ത് പൊ​ട്ടി​പോ​കാം. ശാ​ശ്വ​ത​മെ​ന്നു മ​നു​ഷ്യ​നു തോ​ന്നു​ന്ന​തെ​ല്ലാം വെ​റും നൈ​മി​ഷി​കം മാ​ത്രം. ജ​ന​ന​ത്തോ​ടൊ​പ്പം മ​ര​ണ​വും ഇ​ഴ​ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​മ​ഹാ​സ​ത്യം ത​ല​യി​ൽ ചി​താ​ഗ്നി​യു​ടെ പു​ക​യു​മാ​യി മു​ട്ട​യി​ൽനി​ന്നും പു​റ​ത്തു വ​രു​ന്ന മ​നു​ഷ്യ​ചി​ത്ര​ത്തി​ലു​ണ്ട്.

ഹിം​സ​യു​ടെ, കൊ​ല​വി​ളി​ക​ളു​ടെ ശ​ബ്ദ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​ണു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്ര​ങ്ങ​ൾ ശാ​ന്തി​മ​ന്ത്ര ധ്വ​നി​യാ​വു​ന്നു. അ​ക്രി​ലി​ക്ക്, എ​ണ്ണഛാ​യം എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് പെ​യി​ന്‍റിം​ഗ്. ഫൈ​ബ​ർ, വെ​ങ്ക​ലം എ​ന്നി​വ​യി​ലെ ശി​ൽ​പ​ങ്ങ​ളും ശ്ര​ദ്ധേ​യം. ക​ലാ​നി​രൂ​പ​ക​രും എ​ഴു​ത്തു​കാ​രു​മാ​യ സി.​ഇ. സു​നി​ൽ, ര​ജ​നി​മേ​നോ​ൻ എ​ന്നി​വ​രാ​ണ് ക്യൂ​റേ​റ്റ​ർ​മാ​ർ.

രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന സ​മ​യം. പ്ര​ദ​ർ​ശ​നം ഈ ​മാ​സം 31 വ​രെ തു​ട​രും. പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം 25, 27, 29 തീ​യ​തി​ക​ളി​ൽ വൈ​കുന്നേരം നാ​ലി​ന് പ്ര​ഗ​ൽ​ഭ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഉണ്ടായിരിക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up