x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ വീ​ണ്ടും മോ​ഷ​ണം

വെബ് ഡെസ്ക്
Published: August 26, 2026 01:33 AM IST | Updated: August 26, 2026 01:33 AM IST

പ്രതീകാത്മക ചിത്രം

പോ​ത്ത​ൻ​കോ​ട്: കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ വീ​ണ്ടും മോ​ഷ​ണം യാ​ത്ര​ക്കാ​രി​യു​ടെ 45,000 രൂ​പ ക​വ​ർ​ന്നു. വെ​മ്പാ​യം സ്വ​ദേ​ശി സ​ന്ധ്യയാണു ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. കഴിഞ്ഞദിവസം രാ​വി​ലെ പൂ​ല​ന്ത​റ​യി​ൽനി​ന്നും ബ​സി​ൽ ക​യ​റി​യ സ​ന്ധ്യ പോ​ത്ത​ൻ​കോ​ട് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബാ​ഗി​ൽനി​ന്നു പ​ണം നഷ്ടപ്പെട്ട വി​വ​രം അ​റി​ഞ്ഞത്. ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത പ​ണ​വും സ്വ​ർ​ണ​വും ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ പ​ണം മാ​ത്ര​മാ​ണ് കവർച്ച ചെയ്യപ്പെട്ട തെന്നു സ​ന്ധ്യ പോലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പോ​ത്ത​ൻ​കോ​ട് ബ​സ് സ്റ്റാൻഡും പ​രി​സ​ര​വും ക​ള്ള​ന്മാ​രെ ക്കൊണ്ടു പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാണെന്നാണു യാത്രക്കാരു ടെ ആരോപണം. ബാ​ഗിനു​ള്ളി​ൽ എ​ത്ര സു​ര​ക്ഷി​ത​മാ​യി വസ് തുക്കൾ സൂക്ഷിച്ചാലും അ​ത് മോഷ്ടാക്കൾ കൈക്കലാക്കുന്ന തായി യാത്രക്കാർ ആരോപിക്കുന്നു. ബാ​ങ്ക് ലോ​ക്ക​റി​ലേ​ക്കു മാ​റ്റാ​നാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി കൊ​ണ്ടു​പോ​യ എട്ടുല​ക്ഷം രൂ​പ​യു​ടെ ആഭ​ര​ണ​ങ്ങ​ൾ മോഷ്ടിക്കപ്പെട്ടതും കഴിഞ്ഞയാഴ്ചയാ ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തിനിടെ ഇവിടെ നടന്ന നാ​ലാ​മ​ത്തെ മോ​ഷ​ണമാണ് കഴിഞ്ഞദിവസത്തേത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up